മദ്യത്തിന് മിനിമം പ്രൈസിങ് നടപ്പാക്കാൻ സർക്കാർ അംഗീകാരം നൽകിയാൽ മദ്യത്തിന്റെ വില ഉടൻ ഉയരും. അങ്ങനെ വില കൂടിയാൽ ഒരു കുപ്പി വോഡ്കയുടെ വില 7 യൂറോ വരെ വർദ്ധിക്കുന്ന ഈ പദ്ധതിക്ക് ആരോഗ്യമന്ത്രി സ്റ്റീഫൻ ഡൊണല്ലി അനുമതി നൽകുമെന്ന് റിപോർട്ടുകൾ പറയുന്നു. ആൽക്കഹോൾ ഉൽപന്നങ്ങൾ വളരെ കുറഞ്ഞ വിലയ്ക്ക് വിൽക്കുന്നത് തടയുന്നതിലൂടെ “മദ്യത്തിന്റെ ആരോഗ്യപരമായ ദോഷങ്ങൾ കുറയ്ക്കുന്നതിന്” വരും മാസങ്ങളിൽ മിനിമം യൂണിറ്റ് പ്രൈസിങ് അവതരിപ്പിക്കുമെന്ന് ഡോണെല്ലി അഭിപ്രായപ്പെട്ടു.
പബ്ലിക് ഹെൽത്ത് (ആൽക്കഹോൾ) നിയമം അനുസരിച്ച് ഒരു ഗ്രാം ആൽക്കഹോളിന് കുറഞ്ഞത് 10 സെന്റ് എന്ന രീതിയിലാരിക്കും വില നിർണ്ണയിക്കുക. സ്കീമിന് കീഴിൽ, 440 മില്ലി കാൻ ലാഗറിന് മിനിമം വില 1.32 യൂറോയും 750 മില്ലി കുപ്പി ചാർഡോന്നെയുടെ മിനിമം വില 7.75 യൂറോയും 700 മില്ലി ബോട്ടിൽ ജിൻ അഥവാ വോഡ്കയ്ക്ക് കുറഞ്ഞത് 20.71 യൂറോയും ആയിരിക്കും.
ചില സൂപ്പർമാർക്കറ്റുകൾക്ക് സ്വന്തമായി നിലവിലുള്ള ബ്രാൻഡ് വോഡ്കയുടെ വില ഏകദേശം 12.99 യൂറോയാണ്, അതായത് മിനിമം പ്രൈസിങ് നിയമം പാലിക്കുവാൻ ഒരു കുപ്പിക്ക് 7 യൂറോ വരെ വില ഉയർത്തുകയാണ്.