ഓഡി അയർലൻഡ് ‘പുതിയ ഓഡി ഇലക്ട്രിക് കിക്ക് സ്കൂട്ടറുമായി’ വിപണിയിൽ. ഒരൊറ്റ ചാർജിൽ 65 കിലോമീറ്റർ വരെ ഓടിയുടെ പുതിയ ഇലക്ട്രിക്ക് സ്കൂട്ടർ സ്പീഡ് റേഞ്ച് നൽകുന്നു, അതേസമയം ആറ് മണിക്കൂറിനുള്ളിൽ റീചാർജ് ചെയ്യാനും സാധിക്കും. 350W മോട്ടോർ ഉപയോഗിച്ച്, 19.1 കിലോഗ്രാം സ്കൂട്ടർ 20 കിലോമീറ്റർ വേഗതയും നൽകുന്നു, അതോടൊപ്പം തന്നെ ഫോൾഡ് ചെയ്യാവുന്ന രീതിയിലാണ് സ്കൂട്ടർ രൂപകൽപന ചെയ്തിട്ടുള്ളത്. ഓഡി ഇ-സ്‌കൂട്ടറിന്റെ വില 999 യൂറോയാണ്, ഇത് ഓഡി കമ്പനിയുടെ ഏറ്റവും പുതിയ ഉല്പന്നം കൂടിയാണ്.
കൂടുതൽ സുരക്ഷയും സ്ഥിരതയും വാഗ്ദാനം ചെയ്യുന്ന ഓഡി ഇലക്ട്രിക് സ്‌കൂട്ടർ എക്കോ-ഫ്രണ്ട്‌ലി മോഡലിലാണ് ഉണ്ടാക്കിയിരിക്കുന്നത്, അതിൽ ഫ്രണ്ട്, റിയർ എൽഇഡി ലൈറ്റുകൾ ഉൾപ്പെടുന്നു. ഇലക്ട്രിക് സ്കൂട്ടറിന് രണ്ട് ബ്രേക്കുകളുണ്ട്; മുൻ ചക്രത്തിൽ ഒരു ഡ്രം ബ്രേക്കും പിൻ ചക്രത്തിൽ ഒരു ഇലക്ട്രിക്കൽ ബ്രേക്കും. രണ്ട് 10 ഇഞ്ച് ട്യൂബ്‌ലെസ് ടയറുകളാണ് ഇതിലുള്ളത്, അതേസമയം കൂടുതൽ യാത്രാ സുഖവും നൽകുന്നു. കുറഞ്ഞ പഞ്ചർ റിസ്ക് നൽകുന്നതിന് ടയറുകൾക്ക് ജെല്ലി ലെയറും ഉണ്ട്.
ഊർജ്ജ സംരക്ഷണത്തിനായി (Energy Saving) ഇക്കോ ഉൾപ്പെടെ മൂന്ന് ഡ്രൈവിംഗ് മോഡുകൾ ലഭ്യമാണ്, ഇത് തുടക്കക്കാർക്ക് അനുയോജ്യമായ ആക്‌സിലറേഷനോടുകൂടിയ ഡ്രൈവിംഗ് മോഡലാണ്. ഡി സ്റ്റാൻഡേർഡ് ഡ്രൈവ് മോഡാണ്, എസ് കൂടുതൽ സ്‌പോർട്‌സ് മോഡ് വാഗ്ദാനം ചെയ്യുന്നു, അത് കൂടുതൽ ശക്തവും വിദഗ്ദ്ധരായ റൈഡറുകൾക്ക് മാത്രം ശുപാർശ ചെയ്യുന്നതുമാണ്. ഒരു വാക്കിങ് മോഡ് ഇലക്ട്രിക്ക് സ്കൂട്ടറും ഇതിൽ ഉൾപ്പെടുന്നു. 2 വർഷത്തെ വാറണ്ടിയുമായാണ് ഓഡി ഇലക്ട്രിക് കിക്ക് സ്‌കൂട്ടർ വരുന്നത്, ക്രിസ്മസിന് മുമ്പ് ഇവ ഡീലർഷിപ്പുകളിൽ എത്തിക്കാൻ ലക്ഷ്യമിടുന്നതായി ഓഡി അയർലൻഡ് അറിയിച്ചു.