നീനാ (കൗണ്ടി ടിപ്പററി): നീനാ കൈരളിയുടെ ക്രിസ്തുമസ്, പുതുവത്സരാഘോഷങ്ങൾ ‘പൗർണമി 2019/20’ ജനുവരി 4 ന് നീനാ സ്കൗട്ട് ഹാളിൽ വച്ച് ഉച്ചയ്ക്ക് ഒരു മണി മുതൽ നടക്കും.ഈ വർഷത്തെ പരിപാടികളുടെ വിശിഷ്ടാതിഥികളായി Mary Fogarty (INMO Assistant Director of Industrial relations), Ann Noonan (Member of INMO executive committee), Fr. Rexon Chullikal (Nenagh Parish) എന്നിവർ പങ്കെടുക്കുന്നു.
ക്രിസ്തുമസ് കരോൾ, കുട്ടികളുടെയും, മുതിർന്നവരുടെയും വിവിധ നൃത്ത, നൃത്തേതര ഇനങ്ങൾ,ഗാനമേള, ക്രിസ്തുമസ് പാപ്പയെ വരവേൽക്കൽ, തുടങ്ങിയ വിവിധങ്ങളായ പരിപാടികളാൽ സമ്പുഷ്ടമാണ് ഇത്തവണത്തെ ആഘോഷങ്ങൾ.കൂടാതെ
നീനാ കൈരളി അംഗങ്ങൾ വേഷമിടുന്ന ‘അപ്പൂപ്പൻ താടി’ എന്ന നൃത്ത സംഗീത നാടകം പ്രേക്ഷകരെ ആസ്വാദനത്തിന്റെ മാസ്മരിക ലോകത്തേയ്ക്ക് കൂട്ടികൊണ്ട് പോകും എന്നതിൽ സംശയമില്ല.
ഡിസംബർ 21 ന് കൈരളി കുടുംബാംഗങ്ങളുടെ വീടുകളിലൂടെ നടത്തിയ ക്രിസ്തുമസ് കരോളിനോടനുബന്ധിച്ച് നടത്തപ്പെട്ട അലങ്കാര മത്സരത്തിൽ വിജയം നേടിയവർക്കുള്ള സമ്മാനദാനവും പരിപാടിയോടനുബന്ധിച്ച് നടക്കും.
തുടർന്ന് വിഭവ സമൃദ്ധമായ ക്രിസ്തുമസ് ഡിന്നറോടെ ആഘോഷങ്ങൾക്ക് തിരശീല വീഴും.
ആഘോഷ പരിപാടികൾക്ക് കമ്മറ്റി അംഗങ്ങളായ റിനു കുമാരൻ രാധാനാരായണൻ, വിമൽ ജോൺ, വിശാഖ് നാരായണൻ, അഞ്ജിത എബി, വിനിത പ്രമോദ് എന്നിവർ നേതൃത്വം നൽകും.
വാർത്ത : ജോബി മാനുവൽ.
*********************. ************************. ************************. ************************. **********************
Share This News