തെറ്റായ റഫറൻസുകൾ നൽകിയ നഴ്‌സിന്റെ രജിസ്ട്രേഷൻ റദ്ദാക്കി

ഗോൾവേ ക്ലിനിക്കിൽ ജോലി വാഗ്ദാനം ലഭിച്ചപ്പോൾ തെറ്റായ റഫറൻസുകൾ നൽകിയ ഒരു നഴ്‌സിന്റെ രജിസ്ട്രേഷൻ ഹൈക്കോടതി റദ്ദാക്കി. പ്രൊഫഷണൽ ദുരുപയോഗം കണ്ടെത്തിയതിനെ തുടർന്ന് ഹൈക്കോടതി പ്രസിഡന്റ് രജിസ്ട്രേഷൻ റദ്ദാക്കി. 2011 ൽ ഓസ്‌ട്രേലിയയിലെ രജിസ്‌ട്രേഷൻ റദ്ദാക്കിയതായി നഴ്‌സിംഗ് ബോർഡിനെ അറിയിക്കുന്നതിൽ നഴ്‌സ് പരാജയപ്പെട്ടതാണ് കാരണം.

2016 ൽ ഗോൾവേ ക്ലിനിക്കിൽ തൊഴിൽ തേടുമ്പോൾ റോന്ന ഡുമാലോ എന്ന നഴ്സ് നഴ്സിംഗ് ആൻഡ് മിഡ്‌വൈഫറി ബോർഡ് ഓഫ് അയർലൻഡിനെ (എൻ‌എം‌ബി‌ഐ) അറിയിക്കുന്നതിൽ പരാജയപ്പെട്ടു ഓസ്‌ട്രേലിയയിലെ തന്റെ രജിസ്ട്രേഷൻ 2011ൽ റദ്ദാക്കിയ വിവരം മറച്ചു വച്ചു. ഈ നേഴ്സ് മുൻപ് ഗാൽവേ ക്ലിനിക്കിൽ മൂന്ന് വർഷം ജോലി ചെയ്തിട്ടുണ്ടായിരുന്നു.

2003 ൽ ഈ നഴ്സിന് ഒരു മാനസികരോഗമുണ്ടെന്ന് കണ്ടെത്തിയിരുന്നു ഇതേ തുടർന്നാണ് 2011ൽ ഓസ്‌ട്രേലിയയിലെ രജിസ്‌ട്രേഷൻ റദ്ദാക്കപ്പെട്ടത്. ഈ വിവരം മറച്ച് വച്ചുകൊണ്ട് 2016ൽ വീണ്ടും ഗോൾവേ ക്ലിനിക്കിൽ തൊഴിൽ തേടുമ്പോളാണ് ഇവർ പിടിക്കപ്പെടുന്നത്.

Share This News

Related posts

Leave a Comment