ലെയ്ൻസ്റ്റർ ബാഡ്‌മിന്റണിന്റെ ഡബ്ലിൻ & ഡിസ്ട്രിക്റ്റ് ലേഡീസ് ലീഗിൽ ഡിവിഷൻ 10-ൽ AMC ജേതാക്കളായി. ഏപ്രിൽ 26-ന് വെള്ളിയാഴ്ച Terenure ബാഡ്മിൻ്റൺ സെൻ്ററിൽ നടന്ന ഫൈനലിൽ ശക്തരായ എതിരാളികളായ എച്ച്എസ്ഇയെ തോൽപിച്ചാണ് അവർ മികച്ച വിജയം നേടിയത്.
ഫൈനൽ ജയിക്കാൻ ഉജ്ജ്വലമായി കളിച്ച ടീന ജേക്കബ്, സ്നേഹ നവീൻ , എൽവിസിയ ജോബി , ആൻസി ഡെൽമോൻ എന്നിവർ തങ്ങളുടെ സന്തോഷവും, ലീഗിൽ രജിസ്റ്റർ ചെയ്ത് കളിച്ച ആദ്യ വർഷത്തിൽ തന്നെ ഈ നേട്ടം കൈവരിക്കാൻ സാധിച്ചതിന്റെ അഭിമാനവും പങ്കുവെച്ചു.
കഴിഞ്ഞ വർഷം രൂപീകൃതമായ AMC ലേഡീസ് ബാഡ്മിൻ്റൺ ക്ലബ്ബിലേക്ക് പുതിയ അംഗങ്ങളെ സ്വാഗതം ചെയ്യുന്നതായി കമ്മിറ്റി അറിയിക്കുന്നു.
കൂടുതൽ വിവരങ്ങൾക്കും, ക്ലബ്ബിൽ അംഗമാകാനും – Teena 0899639219
Dayana 0871322192
Share This News