അയർലണ്ടിലെ വിവിധ സ്ഥലങ്ങളിൽ കോവിഡ് -19 പടരുന്നതിൽ ആക്ടിംഗ് ചീഫ് മെഡിക്കൽ ഓഫീസർ ഡോ. റൊണാൻ ഗ്ലിൻ ആശങ്ക പ്രകടിപ്പിച്ചു.
നിർമ്മാണം, ഫാസ്റ്റ് ഫുഡ് ഔട്ട്ലെറ്റുകൾ, സൂപ്പർമാർക്കറ്റുകൾ എന്നിവയുൾപ്പെടെ നിരവധി വർക്ക് ക്രമീകരണങ്ങളിൽ വൈറസ് പടരുന്നുണ്ട് എന്നാണ് റിപോർട്ടുകൾ പറയുന്നത്.
ഇത്ര വേഗത്തിൽ വൈറസ് വീണ്ടും പകരുന്നത് ഒരു അപകടകരമായ സ്ഥിതിയാണ്. വരും ആഴ്ചകളിൽ രാജ്യമെമ്പാടും വൈറസ് പുനരുജ്ജീവിപ്പിക്കുന്നത് തടയാൻ ജാഗ്രത പാലിക്കേണ്ടതുണ്ട്.
ഡബ്ലിനിലെ ഒരു കൺസ്ട്രക്ഷൻ സൈറ്റ് വൈറസ് വ്യാപനത്തെതുടർന്ന് കഴിഞ്ഞ ദിവസം അടച്ചിരുന്നു.
അയർലണ്ടിൽ ആകെ 1,753 കോവിഡ് -19 മരണങ്ങളുണ്ടായിരുന്നു.. രാജ്യത്ത് ഇപ്പോൾ 25,766 കോവിഡ് -19 കേസുകൾ സ്ഥിരീകരിച്ചിട്ടുണ്ട്. അയർലണ്ടിലെ കോവിഡ് -19 ൽ നിന്ന് കൂടുതൽ മരണങ്ങളൊന്നും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ല. എന്നാൽ ആറ് പുതിയ കേസുകൾ ആരോഗ്യവകുപ്പ് സ്ഥിരീകരിച്ചു.
ഫേസ് മാസ്ക് പൊതു സ്ഥലങ്ങളിൽ ഉപയോഗിക്കേണ്ടത് ഓരോ വ്യക്തിയുടെയും ആവശ്യമായി കരുതണം.