കോവിഡ് -19 ചട്ടങ്ങൾ ലംഘിച്ച് ഒരു കൂട്ടം റെസ്റ്റോറന്റുകളും കഫേകളും ജൂൺ 2 ന് വീണ്ടും തുറക്കാൻ ഒരുങ്ങുന്നു. ഹോട്ടലുകൾക്കും ഗസ്റ്റ്ഹൗസിനും വീണ്ടും തുറക്കാൻ അനുമതിയുള്ളതിനാൽ ജൂൺ 2 മുതൽ വീണ്ടും തുറക്കാൻ തയ്യാറെടുക്കുകയാണ് റെസ്റ്റോറെന്റുകളും കഫേകളും. ഹോസ്പിറ്റാലിറ്റി ബിസിനസുകൾ കുറച്ച് നാളുകൾക്ക് ശേഷം വീണ്ടും തുറക്കാൻ അനുവദിക്കും, എന്നാൽ ഇൻഡോർ ഡൈനിംഗിന് അനുമതിയില്ല എന്നാണ് ഗവണ്മെന്റ് അറിയിച്ചിരിക്കുന്നത്. പബ്ബുകൾ ഉൾപ്പെടെ എല്ലാ ഹോസ്പിറ്റാലിറ്റി സെക്ടറുകളിലുള്ള നിയന്ത്രണങ്ങളും ജൂൺ 2 ന് ഉപേക്ഷിക്കാൻ ഐറിഷ് ഗവണ്മെന്റിനെ സമ്മർദ്ദത്തിലാക്കുകയാണ് ചില റെസ്റ്റോറന്റ് ഗ്രൂപ്പുകളുടെ പദ്ധതിയെന്ന് പുതിയ റിപ്പോർട്ടുകളും പഠനങ്ങളും സൂചിപ്പിക്കുന്നു.
ജൂൺ 2 ന് ഇൻഡോർ ഡൈനിംഗിനായി ഹോട്ടലുകൾ മാത്രം വീണ്ടും തുറക്കാൻ അനുവദിക്കുന്നത് എന്തുകൊണ്ടാണെന്ന് ചോദ്യം ചെയ്യാൻ ആരോഗ്യമന്ത്രി സ്റ്റീഫൻ ഡൊണേലിക്ക് പ്രത്യേകം കത്തെഴുതിയ റെസ്റ്റോറന്റ്സ് അസോസിയേഷൻ ഓഫ് അയർലൻഡുമായി (RAI) ഈ കാമ്പെയ്ൻ അഫിലിയേറ്റ് ചെയ്തിട്ടില്ല. എന്നാൽ റെസ്റ്റോറന്റ് ഗ്രൂപ്പുകൾ നടത്തുന്ന ക്യാമ്പയ്നിൽ പങ്കാളികളാകാൻ പബ്ബുകളോടും ഹോസ്പിറ്റാലിറ്റി മേഖലകളിൽ അടച്ചിട്ടിരിക്കുന്ന എല്ലാ സ്ഥാപനങ്ങളോടും അഭ്യർത്ഥിക്കുകയാണെന്നും റെസ്റ്റോറന്റ് ഗ്രൂപ്പിലെ ഭാരവാഹികൾ അറിയിക്കുകയുണ്ടായി. വരും ദിവസങ്ങളിൽ മുഴുവൻ കാമ്പയ്നും ഒന്നിച്ച് ചേർന്ന് ജൂൺ 2 ന് വേണ്ട തീരുമാനങ്ങളും നടപടികളും സ്വീകരിക്കും. ഹോട്ടലുകൾക്കും ഗസ്റ്റ് ഹൗസുകൾക്കും തുറന്ന് പ്രവർത്തിക്കാൻ അനുമതി കൊടുത്തതിനാൽ ഞങ്ങൾക്കും തുറക്കാൻ അനുമതി നൽകണമെന്നാണ് ഈ ക്യാമ്പയ്ന്റെ ഉദ്ദേശവും.