പബ്ലിക് ഹെൽത്ത് ഓഫീസുകൾ അയർലണ്ടിൽ ഇന്ന് 866 പുതിയ കോവിഡ് -19 കേസുകൾ സ്ഥിരീകരിച്ചു. ഇതോടെ മൊത്തം കേസുകളുടെ എണ്ണം 60,297 ആയി. കൂടാതെ, ആറ് പേർ കൂടി വൈറസ് ബാധിച്ച് മരിച്ചതായി ആരോഗ്യവകുപ്പ് സ്ഥിരീകരിച്ചു. ഇതോടെ അയർലണ്ടിൽ മരിച്ചവരുടെ എണ്ണം 1,902-ഉം ആയി.
ഇന്ന് അറിയിച്ച കേസുകളിൽ:
428 പുരുഷന്മാരും 438 സ്ത്രീകളുമാണ്.
63% പേർ 45 വയസ്സിന് താഴെയുള്ളവരാണ്.
ഇന്നത്തെ കേസുകളുടെ കണക്കനുസരിച്ച് ഡബ്ലിനിൽ 242, കോർക്കിൽ 166, ഡൊനെഗലിൽ 56, ഗോൽവേയിൽ 54, മീത്തിൽ 44, ബാക്കി 304 കേസുകൾ മറ്റ് കൗണ്ടികളിലായി വ്യാപിച്ച് കിടക്കുന്നു.
ഇന്ന് ഉച്ചകഴിഞ്ഞ് 328 കോവിഡ് -19 രോഗികളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു, അതിൽ 43 പേർ ഇപ്പോഴും ഐസിയുവിലാണ്.
പരിശോധനയുടെ അടിസ്ഥാനത്തിൽ, കഴിഞ്ഞ ഏഴു ദിവസങ്ങളിൽ 103,000 ടെസ്റ്റുകൾ പൂർത്തിയായി, കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 15,315 ടെസ്റ്റുകൾ നടത്തി. മൊത്തം പോസിറ്റീവ് നിരക്കായ 4% ത്തെ അപേക്ഷിച്ച് കഴിഞ്ഞ ഏഴു ദിവസത്തെ പോസിറ്റീവ് നിരക്ക് 5.4% ആണ്.