683 പുതിയ കോവിഡ് -19 കേസുകൾ അയർലണ്ടിൽ സ്ഥിരീകരിച്ചതായി നാഷണൽ പബ്ലിക് ഹെൽത്ത് എമർജൻസി ടീം (എൻപിഇടി) അറിയിച്ചു. 18 പുതിയ മരണങ്ങളും റിപ്പോർട്ട് ചെയ്തു. അയർലണ്ടിൽ സ്ഥിരീകരിച്ച വൈറസ് കേസുകളുടെ എണ്ണം ഇപ്പോൾ 232,164 ആണ്. ആകെ 4,628 മരണങ്ങളും സംഭവിച്ചു.
ഇന്നലെ അറിയിച്ച കേസുകളിൽ:
324 പുരുഷന്മാർ / 359 സ്ത്രീകൾ ആണുൾപ്പെട്ടിട്ടുള്ളത്, 75% പേർ 45 വയസ്സിന് താഴെയുള്ളവരും.
കേസുകൾ കൗണ്ടിയനുസരിച്ച് ഡബ്ലിനിൽ 308, ഡൊനെഗലിൽ 68, കിൽഡെയറിൽ 49, മീത്തിൽ 35, ഓഫാലിയിൽ 30, ബാക്കി 193 കേസുകൾ മറ്റ് 21 കൗണ്ടികളിലായി വ്യാപിച്ചിരിക്കുന്നു. ഇന്നലെ രാവിലെ 329 കോവിഡ് -19 രോഗികളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇതിൽ 76 രോഗികളും തീവ്രപരിചരണ (ICU) വിഭാഗത്തിലാണ്.
മാർച്ച് 21 ഞായറാഴ്ച വരെ, 680,015 ഡോസ് കോവിഡ് -19 വാക്സിൻ അയർലണ്ടിൽ നൽകി:
495,824 പേർക്ക് ആദ്യ ഡോസ് ലഭിച്ചു.
184,191 പേർക്ക് രണ്ടാമത്തെ ഡോസ് ലഭിച്ചു.