അയർലണ്ടിൽ 431 കോവിഡ് -19 കേസുകൾ സ്ഥിരീകരിച്ചതായി നാഷണൽ പബ്ലിക് ഹെൽത്ത് എമർജൻസി ടീം (എൻപിഇടി) അറിയിച്ചു. കൂടാതെ കോവിഡ് -19 സ്ഥിരീകരിച്ച ആറ് പേർ കൂടി മരിച്ചുവെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു.
അയർലണ്ടിലെ കോവിഡ് -19 ബാധിച്ച് മരിച്ചവരുടെ എണ്ണം ഇതോടെ 2,140 ആയി, സ്ഥിരീകരിച്ച കേസുകളുടെ എണ്ണം 77,197 ഉം. ഒരു ലക്ഷം ജനസംഖ്യയിൽ 14 ദിവസത്തെ സംഭവ നിരക്ക് 87.9 ആണ്.
ഇന്നലെ ഉച്ചകഴിഞ്ഞ് 207 കോവിഡ് -19 രോഗികളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു, അതിൽ 30 പേർ ഐസിയുവിലാണ്.
ഇന്നലെ അറിയിച്ച കേസുകളിൽ:
185 പുരുഷന്മാരും 244 സ്ത്രീകളുമാണ് ഉള്ളത്. 67% പേർ 45 വയസ്സിന് താഴെയുള്ളവരാണ്.
കേസുകളുടെ കണക്കനുസരിച്ച് ഡബ്ലിനിൽ 134, ഡൊനെഗലിൽ 53, കവാനിൽ 25, ലോത്തിൽ 24, മയോയിൽ 22, ബാക്കി 173 കേസുകൾ മറ്റ് കൗണ്ടികളിലായി വ്യാപിച്ചുകിടക്കുന്നു.