കൊറോണ വൈറസ്: അയർലണ്ടിൽ 1,247 പുതിയ കേസുകൾ സ്ഥിരീകരിച്ചു

പബ്ലിക് ഹെൽത്ത് ഓഫീസുകൾ അയർലണ്ടിൽ 1,247 കോവിഡ് -19 കേസുകൾ സ്ഥിരീകരിച്ചു, മൊത്തം പോസിറ്റീവ് കേസുകളുടെ എണ്ണം 196,547 ആയി. കൂടാതെ, കോവിഡ് -19 ബാധിച്ച് 15 പേർ കൂടി മരിച്ചതായി ആരോഗ്യവകുപ്പ് റിപ്പോർട്ട് ചെയ്തു. ഇതോടെ കോവിഡ് -19 ബാധിച്ച് അയർലണ്ടിൽ മരിച്ചവരുടെ എണ്ണം ഇപ്പോൾ 3,307 ആണ്.

ഇന്നലെ അറിയിച്ച കേസുകളിൽ:

579 പുരുഷന്മാരും 659 സ്ത്രീകളുമാണ് ഉള്ളത്, 60% പേർ 45 വയസ്സിന് താഴെയുള്ളവരാണ്.

കേസുകൾ കൗണ്ടി തിരിച്ച് ഡബ്ലിനിൽ 430, വെക്സ്ഫോർഡിൽ 97, കോർക്കിൽ 87, ലിമെറിക്കിൽ 84, ഗോൽവേയിൽ 76, ബാക്കി 473 കേസുകൾ മറ്റെല്ലാ കൗണ്ടികളിലുമായി വ്യാപിച്ചിരിക്കുന്നു

ഇന്നലെ ഉച്ചയോടെ 1,516 കോവിഡ് -19 രോഗികളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു, അതിൽ 211 പേർ ഐസിയുവിൽ തുടരുകയാണ്.

14 ദിവസത്തെ ദേശീയ സംഭവ നിരക്ക് (National Incidence Rate) ഇപ്പോൾ 100,000 ആളുകൾക്ക് 501.1 കേസുകളാണ്. ഡബ്ലിനിൽ 14 ദിവസത്തെ സംഭവ നിരക്ക് ഒരു ലക്ഷത്തിന് 606.9 ആണ്. മൊണാഘൻ, ലോത്ത് എന്നിവിടങ്ങളിൽ യഥാക്രമം 1,070.3, 737.9 എന്നിങ്ങനെയാണ് സംഭവ നിരക്ക്. കാർലോ, വാട്ടർഫോർഡ്, വെക്സ്ഫോർഡ് എന്നിവ തൊട്ടുപിന്നിലുണ്ട്.

Share This News

Related posts

Leave a Comment