ഹെൽത്ത് ഓഫീസുകൾ അയർലണ്ടിൽ 322 പുതിയ കോവിഡ് -19 കേസുകൾ സ്ഥിരീകരിച്ചു. ഇതോടെ അയർലണ്ടിലെ മൊത്തം വൈറസ് കേസുകളുടെ എണ്ണം ഇപ്പോൾ 63,048 ആയിരിക്കുകയാണ്.
അഞ്ച് പേർ കൂടി ഇന്ന് വൈറസ് ബാധിച്ച് മരിച്ചതായി ആരോഗ്യവകുപ്പ് സ്ഥിരീകരിച്ചു. ഇതോടെ കൊറോണ വൈറസ് ബാധിച്ച് രാജ്യത്ത് മരിച്ചവരുടെ എണ്ണം 1,922 ആയി തുടരുന്നു.
ഇന്ന് അറിയിച്ച കേസുകളിൽ:
156 പുരുഷന്മാർ / 166 സ്ത്രീകൾ.
64% പേർ 45 വയസ്സിന് താഴെയുള്ളവരാണ്.
ഡബ്ലിനിൽ 96, മീത്തിൽ 35, കോർക്കിൽ 23, ലോത്തിൽ 17, വാട്ടർഫോർഡിൽ 16, ബാക്കി 135 കേസുകൾ മറ്റ് 18 കൗണ്ടികളിലായി വ്യാപിച്ച് കിടക്കുന്നുവെന്ന് റിപോർട്ടുകൾ.
ഇന്ന് ഉച്ചയ്ക്ക് രണ്ട് മണിയോടെ 296 പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായും അതിൽ 42 പേർ ഐസിയുവിലാണെന്നും ആരോഗ്യവകുപ്പ് റിപ്പോർട്ട് ചെയ്തു.