കൊറോണ വൈറസ്: അയർലണ്ടിൽ ഇന്ന് 379 കേസുകൾ കൂടി

അയർലണ്ടിൽ 379 കോവിഡ് -19 കേസുകൾ കൂടി സ്ഥിരീകരിച്ചു. ഇതോടെ മൊത്തം കേസുകളുടെ എണ്ണം 69,058 ആയി.

12 പേർ കൂടി ഇന്ന് അയർലണ്ടിൽ മരണമടഞ്ഞതായി ആരോഗ്യവകുപ്പ് സ്ഥിരീകരിച്ചു. ഇതോടെ മൊത്തം മരണസംഖ്യ 2,006 ആയി. കോവിഡ് -19 ആരംഭിച്ചതുമുതൽ ഇന്നുവരെയുള്ള കണക്കുകൾ അനുസരിച്ച് അയർലണ്ടിൽ രണ്ടായിരത്തിലധികം പേർ മരിച്ചു.

കഴിഞ്ഞ ഏഴു ദിവസങ്ങളിലായി 75,000 ത്തിലധികം പരിശോധനകൾ അയർലണ്ടിൽ നടത്തിയിട്ടുണ്ട്.

ഇന്ന് അറിയിച്ച കേസുകളിൽ;

174 പുരുഷന്മാരും 203 സ്ത്രീകളുമാണ് ഉള്ളത്.

64% പേർ 45 വയസ്സിന് താഴെയുള്ളവരിലാണ്.

ഇന്നത്തെ കേസുകളുടെ സ്ഥിതി അനുസരിച്ച് 116 കേസുകൾ ഡബ്ലിനിലും 38 എണ്ണം ഡൊനെഗലിലും 30 എണ്ണം മീത്തിലും, 22 കോർക്കിലും, 22 ലിമെറിക്കിലും, 22 എണ്ണം ലോത്തിലും, ബാക്കി 124 കേസുകൾ മറ്റെല്ലാ കൗണ്ടികളിലുമായി വ്യാപിച്ച്കിടക്കുന്നു.

നിലവിൽ വൈറസ് ബാധിച്ച 282 രോഗികളാണ് ആശുപത്രിയിൽ ഉള്ളത്, ഇതിൽ 33 പേർ ICU വിൽ തുടരുകയാണ്.

കോവിഡ് -19 പരീക്ഷിച്ച ആളുകൾക്കിടയിലെ പോസിറ്റിവിറ്റി നിരക്ക് ഇപ്പോൾ 4 ശതമാനമാണ്, മുൻ ദിവസങ്ങളെ അപേക്ഷിച്ച് അല്പം കൂടുതലാണ്. പൊതുജനാരോഗ്യ നടപടികളിൽ ഇളവ് വരുത്തുന്നതിന് മുമ്പ് കുറഞ്ഞത് രണ്ടാഴ്ചയെങ്കിലും നിരക്ക് 5 ശതമാനത്തിൽ താഴെയായിരിക്കണമെന്ന് ലോകാരോഗ്യ സംഘടന ശുപാർശ ചെയ്യുന്നു.

Share This News

Related posts

Leave a Comment