കുപ്പിവെള്ളത്തിൽ അളവിൽ കൂടുതൽ ആർസെനിക് കണ്ടെതിനെത്തുർടർന്ന് കുപ്പിവെള്ളം തിരിച്ചുവിളിച്ച് ഫുഡ് സേഫ്റ്റി അതോറിറ്റി ഓഫ് അയർലൻഡ് (FSAI). പല ബ്രാൻഡുകളുടെ വെള്ളത്തിലും അനുവദിക്കാവുന്നതിൽ കൂടുതൽ അളവിൽ ആർസെനിക് ഉണ്ടെന്നാണ് FSAI പറയുന്നത്. താഴെ കൊടുത്തിരിക്കുന്ന സ്റ്റോറുകളിൽ നിന്നും കുപ്പി വെള്ളം വാങ്ങിയിട്ടുള്ളവർ അതുപയോഗിക്കരുത് എന്ന് FSAI ഉപദേശിക്കുന്നു. ചില സ്പാർക്കിളിങ് (സോഡാ) വെള്ളത്തിലും ഈ പ്രശ്‍നം ഉണ്ട്.
Aldi/ Comeragh (Still and Sparkling)
Applegreen (Still), Broderick (Still)
Dunnes Stores (Still and Sparkling and Flavoured)
Itica (Still)
Lidl (Still)
Londis (Still)
Mace (Still)
Macari (Still)
Plane (Still)
San Marino (Still)
Spar (Still)
ചില്ലറ വ്യാപാരികളോട് സൂചിപ്പിച്ചിരിക്കുന്ന ബാച്ചുകൾ വിൽപ്പനയിൽ നിന്ന് നീക്കംചെയ്യാനും സ്റ്റോറുകളിൽ പോയിന്റ് ഓഫ് സെയിൽ തിരിച്ചുവിളിക്കൽ അറിയിപ്പ് പ്രദർശിപ്പിക്കാനും അഭ്യർത്ഥിച്ചു.
ഏതൊക്ക ബാച്ചിൽ പെട്ട കുപ്പിവെള്ളത്തിനാണ് കുഴപ്പമെന്നറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.
ഈ ബാച്ചിൽ പെടുന്ന വെള്ളം കുടിക്കരുതെന്നും, ഇപ്പോൾ – അസുഖം അനുഭവിക്കുന്നവർ – അവരുടെ ജിപിയുമായി ബന്ധപ്പെടണമെന്നും എഫ്‌എസ്‌എഐ ഉപഭോക്താക്കളോട് നിർദ്ദേശിക്കുന്നു.