കലിബ്ര വരുന്നു: എന്താണ് കലിബ്ര ?

ഫേസ്ബുക്കിന്റെ പുതിയ ഒരു പ്രോഡക്റ്റാണ് കലിബ്ര. 2020ൽ വിപണിയിൽ കലിബ്ര എത്തുമെന്ന് ഫേസ്ബുക് പ്രഖ്യാപിച്ചു.

എന്താണീ കലിബ്ര?

എളുപ്പതിൽ പറഞ്ഞാൽ, ഒരു പുതിയ ഡിജിറ്റൽ കറൻസിക്ക് ഒരു പുതിയ ഡിജിറ്റൽ വാലറ്റ്. സാധാരണക്കാർക്ക് അനായാസമായി സാമ്പത്തിക സേവനങ്ങൾ നൽകുക എന്നതാണ് കലിബ്രയുടെ ഉദ്ദേശം. ലിബ്ര നെറ്റ്‌വർക്ക് വഴിയായിരിക്കും ഇത് സാധ്യമാവുക. ലിബ്ര എന്നത് ബ്ലോക്ക്ച്ചെയ്ൻ ടെക്നോളജി ഉപയോഗപ്പെടുത്തുന്ന ഒരു പുതിയ ആഗോള കറൻസിയാണ്.

കലിബറ ആദ്യ പ്രോഡക്റ്റ് എന്ന നിലയിൽ ലിബ്രയ്ക്ക് ഒരു ഡിജിറ്റൽ വാലറ്റ് നൽകും. ഈ വാലറ്റ് ഫേസ്ബുക്ക് മെസഞ്ചർ, വാട്ട്‌സ്ആപ്പ് എന്നിവയിലും കൂടാതെ പ്രത്യേകമായി തയ്യാറാക്കുന്ന ഒരു അപ്ലിക്കേഷനിലും ലഭ്യമാകും. ഈ പുതിയ ആപ്ലികേഷൻ 2020 പുറത്തിറക്കുമെന്ന് ഫേസ്ബുക്ക് അറിയിച്ചു.

കലിബ്ര എന്തിന്?

നിങ്ങൾക്ക് ഇന്ന് ഒരു ഇന്റർനെറ്റ് കണക്ഷൻ ഉണ്ടെങ്കിൽ, നിങ്ങൾക്ക് എല്ലാത്തരം ഉപയോഗപ്രദമായ സേവനങ്ങളും കുറഞ്ഞ നിരക്കിലോ സൗജന്യമായോ ആക്സസ് ചെയ്യാൻ കഴിയും. നമുക്ക് കുടുംബാംഗങ്ങളുമായും സുഹൃത്തുക്കളുമായും സമ്പർക്കം പുലർത്താനും , പുതിയ കാര്യങ്ങൾ മനസിലാക്കാനും അല്ലെങ്കിൽ ഒരു ബിസിനസ്സ് തുടങ്ങാനും ഇന്ന് ഇന്റർനെറ്റ് വഴി ഈസിയായി ചെയ്യാം. എന്നാൽ, പണം സ്വരുക്കൂട്ടി വയ്ക്കാനും, മറ്റുള്ളവർക്ക് അയയ്ക്കാനും, ചെലവഴിക്കാനും ഇന്റർനെറ്റിൽ അത്രയ്ക്ക് ഈസിയല്ല എന്നാണ് ഫേസ്ബുക്കിന്റെ അനുമാനം.

ലോകത്തിലെ മുതിർന്നവരിൽ പകുതിയോളം പേർക്കും ഒരു ബാങ്ക് അക്കണ്ട് ഇല്ല എന്ന് കണക്കുകൾ പറയുന്നു. വികസ്വര രാജ്യങ്ങളിൽ ഈ സംഖ്യ മോശമാണ്. കണക്കുകൾ ഇതിലും മോശമാണ് സ്ത്രീകളുടെ കാര്യത്തിൽ. ഇതിനെല്ലാമുള്ള ഒരു പോംവഴിയായിരിക്കും കലിബ്ര.

Share This News

Related posts

Leave a Comment