പണം കടം വാങ്ങി തിരിച്ചടക്കാത്തവരെ നമുക്കറിയാം. അങ്ങാനുള്ളവരെ കുടുക്കാനുള്ള ആപ്പുമായി ചൈനീസ് ടെക്നോളജി രംഗത്ത്.
ഈ ആപ് ലഭ്യമാക്കിയിട്ടുള്ളത് ചൈനയിലെ ഹെബെയ് (Hebei) പ്രദേശത്തുള്ളവര്‍ക്കാണ്. മെസേജിങ് പ്ലാറ്റ്ഫോമായ വീചാറ്റിലൂടെ (WeChat) ഈ ആപ് അക്സസു ചെയ്യാം. ഈ ആപ് ഇന്‍സ്റ്റോള്‍ ചെയ്തയാള്‍ പ്രസ്തുത പ്രദേശത്തുകൂടെ നടക്കുമ്പോള്‍, 500 മീറ്ററിനുള്ളില്‍ കടം തിരിച്ചടയ്ക്കാനുള്ള ആരെങ്കിലും ഉണ്ടെങ്കില്‍ അവരെക്കുറിച്ചുള്ള സൂചന നല്‍കും. വാട്സ്ആപ്പ് ലൈവ് ലൊക്കേഷൻ കാണിക്കുന്നതുപോലെ തന്നെ കടം തിരിച്ചടയ്ക്കാനുള്ളയാളുടെ കൃത്യമായ ലൊക്കേഷനാണ് ആപ് നല്‍കുക. ലൊക്കേഷന്‍ കാണിക്കുന്നതിന്റെ ബ്ലൂപ്രിന്റ് സ്ക്രീന്‍ ഷോട്ടുകളാണ് ഇപ്പോള്‍ പുറത്തുവന്നിട്ടുള്ളത്.
ആൾക്കാരെ നാണം കെടുത്താൻ വേണ്ടിയല്ല ഈ ആപ്. ചൈനയുടെ പുതിയ സോഷ്യല്‍ ക്രെഡിറ്റ് സിസ്റ്റത്തിന്റെ ഭാഗമായാണ് ഇങ്ങനെ ഒരു ആപ്പ് പരീക്ഷിക്കുന്നത്. ഇത് ഒരു ചൈനീസ് പൗരന്റെ ഫിനാന്‍ഷ്യല്‍ ക്രെഡിറ്റ് സ്കോർ അളക്കുന്നതിനുവേണ്ടിയുള്ളതാണ്. ഒരാള്‍ക്ക് ലോണ്‍ തിരിച്ചടയ്ക്കാനുള്ള കഴിവുണ്ടോ ഇല്ലയോ എന്നറിയാനുള്ള ആപ്പാണിത്. 2020 മുതല്‍ ഈ പ്രോഗ്രാം വിപുലമാക്കും. കൂടാതെ, പബ്ലിക് ട്രാന്‍സ്പോര്‍ട്ട് വാഹനങ്ങളിലെ ഒരു വ്യക്തിയുടെ പെരുമാറ്റം, ഇയാളെ വിശ്വസിക്കാവുന്ന പൗരനാണോ തുടങ്ങി പല കാര്യങ്ങളും അപരിചിതനായ ഒരാളെപ്പറ്റി പറഞ്ഞു തരും ഈ ആപ്പ്.