ഞായറാഴ്ച മുതൽ അയർലണ്ടിലെത്തുന്ന യൂറോപ്യൻ യൂണിയൻ “ഓറഞ്ച്” രാജ്യങ്ങളിൽ നിന്നുള്ള യാത്രക്കാർക്ക്, വരുന്നതിന് മൂന്ന് ദിവസം മുമ്പ് നെഗറ്റീവ് കോവിഡ് -19 ടെസ്റ്റ് നടത്തിയാൽ 14 ദിവസത്തേക്ക് അവരുടെ ചലനങ്ങൾ നിയന്ത്രിക്കേണ്ടതില്ല (No need to restrict their movements).
“റെഡ് റീജിയനിൽ” നിന്ന് വരുന്നവർ 14 ദിവസത്തേക്ക് അവരുടെ ചലനങ്ങൾ നിയന്ത്രിക്കേണ്ടതുണ്ടെന്ന് മന്ത്രി ഇമോൺ റയാൻ അറിയിച്ചു. എന്നിരുന്നാലും, അഞ്ച് ദിവസത്തിനുശേഷം എടുത്ത അംഗീകൃത കോവിഡ് -19 ടെസ്റ്റിന്റെ നെഗറ്റീവ് ഫലത്തെത്തുടർന്ന് ഇത് ഒഴിവാക്കാമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
രാജ്യാന്തര സന്ദർശകർക്കായി (For International Travellers) അംഗീകൃത കോവിഡ് -19 ടെസ്റ്റുകൾ നടത്തുവാനുള്ള പദ്ധതിയുമായി ‘ക്രോസ്-ഡിപ്പാർട്ട്മെന്റൽ ടെക്നിക്കൽ വർക്കിംഗ് ഗ്രൂപ്പ്’ നവംബർ 10 ന് സർക്കാരിന് റിപ്പോർട്ട് സമർപ്പിക്കുമെന്ന് മന്ത്രി റയാൻ അറിയിച്ചു. എയർലൈൻസിനുള്ള സാമ്പത്തിക സഹായവുമായി ബന്ധപ്പെട്ട്, എയർലൈൻസ് മേഖലയ്ക്ക് ഗണ്യമായ തോതിൽ ‘Exchequer support’ ലഭ്യമാക്കിയിട്ടുണ്ടെന്നും മന്ത്രി അഭിപ്രായപ്പെട്ടു.
ഒരു ലക്ഷം ജനസംഖ്യയിൽ 14 ദിവസത്തെ സംഭവങ്ങൾ, നടത്തുന്ന പരിശോധനകളുടെ എണ്ണം, പോസിറ്റിവിറ്റി റേറ്റ് എന്നിവ ഉൾപ്പെടെയുള്ള ഘടകങ്ങൾ അനുസരിച്ച് ലെവലുകൾ നിർണ്ണയിക്കപ്പെടും. ഒരു ലക്ഷം ജനസംഖ്യയിൽ 25 ൽ താഴെ കേസുകളാണ് ഗ്രീൻ ലിസ്റ്റ് രാജ്യങ്ങളിൽ ഉള്ളത്, ഓറഞ്ച് ലിസ്റ്റ് രാജ്യങ്ങളിൽ കേസുകളുടെ നിരക്ക് 50 ൽ താഴെയാണ്, റെഡ് ലിസ്റ്റിലുള്ള രാജ്യങ്ങളിൽ (നിലവിൽ യൂറോപ്യൻ യൂണിയൻ രാജ്യങ്ങളിൽ ബഹുഭൂരിപക്ഷവും) ഒരു ലക്ഷം ജനസംഖ്യയിൽ 50 ലധികം കേസുകളുണ്ട്.
വൈറസുമായി ബന്ധപ്പെട്ട് അടുത്ത കൊണ്ടാക്റ്റിലുള്ളവർക്ക് (Close Contacts) അവരുടെ ആദ്യ ദിവസത്തെ കോവിഡ് ടെസ്റ്റിന് ശേഷം പിന്നെ ഏഴാം ദിവസമായിരിക്കും അടുത്ത ടെസ്റ്റിന്റെ തീയതി.(Day-1 1st Test then Day-7 2nd Test)