ഓണത്തോടനുബന്ധിച്ച് ‘ലോസ്റ്റ് വില്ല’ ആഗസ്റ്റ് 30 ഞായറാഴ്ച ഉത്രാടത്തിന് വൈകിട്ട് 7 മണിക്ക്

ഡബ്ലിൻ തപസ്യയുടെ ഏറ്റവും പ്രശസ്ത നാടകം ‘ലോസ്റ്റ് വില്ല’ ഗ്ലോബൽ റിലീസിനൊരുങ്ങുന്നു. അയർലണ്ടിലെ നിരവധി അരങ്ങുകളിൽ നാടകാസ്വാദകർക്ക് ഒരു വേറിട്ട അനുഭവം സമ്മാനിച്ച ‘ലോസ്റ്റ് വില്ല’ വളരെ സാമൂഹിക പ്രസക്തിയുള്ള ഒരു വിഷയമാണ് കൈകാര്യം ചെയ്യുന്നത്.

lost villa malayalam drama
അയർലണ്ടിലും , യു കെയിലും അമേരിക്കയിലും വിജയകരമായി അവതരിപ്പിച്ച ഈ നാടകം ഓണത്തോടനുബന്ധിച്ച് ആഗസ്റ്റ് 30 ഞായറാഴ്ച ഉത്രാടത്തിന് വൈകിട്ട് 7 മണിക്ക് അയർലണ്ടിലെ പ്രമുഖ ഓൺലൈൻ മാധ്യമങ്ങളിലൂടെ പ്രിവ്യൂ ഷോയും , യുട്യൂബ് റിലീസും ചെയ്യുന്നതാണ്. യു കെ യിലെ പ്രമുഖ ചാനൽ ആനന്ദ് ടി വി ഓണത്തിന് ‘ലോസ്റ്റ് വില്ല ‘ ആഗോള സംപ്രേക്ഷണം ചെയ്യും.

 

 

 

 

 

 

 

https://youtu.be/uA8t6MzN2Ps

സലിൻ ശ്രീനിവാസിന്റെ രചനയിൽ തോമസ് അന്തോണിയും ബിനു ആന്റണിയും സംവിധാനം നിർവഹിച്ച ‘ ലോസ്റ്റ് വില്ല’ യിലെ ഗാനരചന ജെസ്സി ജേക്കബും, സംഗീതം സിംസൺ ജോണും , ഗാനാലാപനം സാബു ജോസഫും മരിറ്റാ ഫിലിപ്പുമാണ്. കലാ സംവിധാനം ബിനു ആന്റണി , ചമയം തോമസ് അന്തോണി ,വെളിച്ചം സോൾ ബീറ്റ്‌സ്, സൗണ്ട് ജോഷി കൊച്ചുപറമ്പിൽ. ടെക്‌നിക്കൽ മാനേജ്‌മെന്റ് പിന്റു ജേക്കബ്, സ്റ്റേജ് മാനേജ്‌മെന്റ് ബിജു തോമസ് , സാജു മേൽപറമ്പിൽ, ഫ്രാൻസിസ് തോമസ്, ക്യാമറ& എഡിറ്റ് പെനിൻ കെ ജോസ് എന്നിവരാണ്.

ഈ നാടകത്തിലെ കഥാപാത്രങ്ങൾക്ക് ജീവൻ നൽകിയിരിക്കുന്നത് തോമസ് അന്തോണി , സ്മിത അലക്‌സ്, സൈല സാജു, മാർട്ടിൻ സ്കറിയ, ജോസ് ജോൺ, റോളി ചാക്കോ, ബിജേഷ് ജോൺ, നീന ലിൻസൺ, ഗോപകിഷോർ കൊച്ചാറ്റിൽ, ലിയാ എലിസബത്ത് ജോസ്, റീബു ചെറിയാൻ, ജസ്റ്റിൻ ജോസ്, വിനോദ് മാത്യു, ഐവ സിസിൽ പിന്റു , ബിജിൻ ബാബു, എവിൻ സാജു എന്നിവരാണ്.

ഡാലസിൽ ഹരിദാസ് തങ്കപ്പന്റെ സംവിധാനത്തിൽ ഭരതകലാ തീയറ്റേഴ്‌സും യു കെയിൽ സാബു ഫിലിപ്പിന്റെ സംവിധാനത്തിൽ റെഡ്ഢിച് മലയാളി അസോസിയേഷനുമാണ് ‘ലോസ്റ്റ് വില്ല’ അവതരിപ്പിച്ചത്.

 

 

 

 

 

 

 

 

 

 

 

 

Share This News

Related posts

Leave a Comment