അറ്റ്ലാന്റിക് തീരത്ത് ഇന്ന് ഏഴ് കൗണ്ടികൾക്ക് സ്റ്റാറ്റസ് ഓറഞ്ച് അലേർട്ട് മുന്നറിയിപ്പ്. കീറ കൊടുങ്കാറ്റ് മണിക്കൂറിൽ 130 കിലോമീറ്റർ വേഗതയിൽ വീശുമെന്നാണ് പറയുന്നത്.
ഡൊനെഗൽ, ഗാൽവേ, ലൈട്രിം, മയോ, സ്ലിഗോ, ക്ലെയർ, കെറി എന്നീ കൗണ്ടികൾക്ക് രാവിലെ 6 മുതൽ ഓറഞ്ച് അലേർട്ട് പ്രാബല്യത്തിൽ വന്നു. രാത്രി 8 മണി വരെ ഇത് തുടരും.
രാജ്യത്തിന്റെ മറ്റ് ഭാഗങ്ങളിൽ യെല്ലോ അലേർട്ട് പ്രാബല്യത്തിൽ തുടരുന്നു, മണിക്കൂറിൽ 110 കിലോമീറ്റർ വേഗതയിൽ ശക്തമായ വേഗതയുണ്ടാകുമെന്ന് മെറ്റ് ഐറാൻ പ്രവചിക്കുന്നു.