സൗജന്യ GP ജിപി പരിചരണം 2020 ൽ ഏഴ്, എട്ട് വയസുള്ള കുട്ടികൾക്കും ലഭിക്കും.
കുടുംബ ഡോക്ടർമാരുമായി 210 മില്യൺ ഡോളർ കരാറിനെത്തുടർന്ന് 12 വയസ്സിന് താഴെയുള്ള എല്ലാ കുട്ടികൾക്കും സൗജന്യ പരിചരണം മൂന്ന് വർഷത്തിനുള്ളിൽ ഘട്ടംഘട്ടമായി നടപ്പാക്കുമെന്ന് ഈ വർഷം ആദ്യം വെളിപ്പെടുത്തിയിരുന്നു. ഇതിന്റെ ആദ്യഭാഗമാണ് അടുത്ത വർഷം ആദ്യം നടപ്പിലാക്കാൻ പോകുന്നത്. ആറുവയസ്സുവരെയുള്ള കുട്ടികളെ നിലവിലുള്ള സൗജന്യ സ്കീമിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.