ലോകം ഞെട്ടാൻ ഇരിക്കുന്നതേയുള്ളൂ. ഇരട്ടക്കുഞ്ഞുങ്ങൾക്ക് അച്ഛന്മാർ രണ്ടുപേർ. സംഭവം സത്യമാണ്. അഡ്വാൻസ്ഡ് IVF ടെക്നോളജിയിലൂടെ പിറന്ന ഇരട്ട കുഞ്ഞുങ്ങൾക്കാണ് രണ്ട് വ്യത്യസ്ത ബയളോജിക്കൽ പിതാക്കന്മാർ.
ലണ്ടനിൽ നിന്നും സൈമൺ, ഗ്രയിം എന്നിവർ കാനഡയിൽ പോയാണ് അതിനൂതനമായ IVF ടെക്നോളജിയിലൂടെ ഇത് സാധിച്ചെടുത്ത്. ഇവരുടെ രണ്ടു പേരുടെയും ഓരോ ഭ്രൂണം വീതം മെഗ് സ്റ്റോൺ എന്ന സ്ത്രീയുടെ ഗർഭാശയത്തിൽ നിക്ഷേപിച്ചു. ഒൻപതു മാസം ഗർഭം ചുമന്നു മെഗ് സ്റ്റോൺ ആരോഗ്യവാന്മാരായ രണ്ടു കുട്ടികൾക്ക് ജൻമം നൽകി. കാൽഡർ, അലക്സാണ്ട്ര എന്നിവരാണ് ഈ അപൂർവ്വ ജന്മം നേടിയ കുഞ്ഞുങ്ങൾ.
ഇരട്ടകളാണെങ്കിലും അര സഹോദരങ്ങൾ എന്ന് വേണം ഇവരെ വിശേഷിപ്പിക്കാൻ. കാരണം ഇവരുടെ അമ്മ ഒരാൾ തന്നെ ആണെങ്കിലും പിതാക്കന്മാർ രണ്ടു പേരാണ്.
അച്ചന്മാർ രണ്ടുപേരും അമ്മയോട് കടപ്പെട്ടിരിക്കുന്നതായും അവരോടുള്ള നന്ദി എത്രപറഞ്ഞാലും തീരാത്തതാണെന്നും പറഞ്ഞു. പുരുഷ ദമ്പതികൾ ആയ ഈ അച്ചന്മാർക്ക് അവരുടെ ആഗ്രഹം സാധിച്ചുകൊടുത്ത സ്ത്രീയെ വാനോളം പുകഴ്ത്തുകയാണിവർ.
ഈ കുഞ്ഞുങ്ങൾ ജനിച്ചിട്ട് കുറച്ചു വർഷങ്ങൾ ആയി. ഇപ്പോൾ മെയിൽ ഓൺലൈൻ എന്ന പോർട്ടൽ ആണ് ഈ വാർത്ത ഇന്ന് റിപ്പോർട്ട് ചെയ്തിരിക്കുന്നത്.