ഇന്ന് മുതൽ ഡ്രൈവിംഗ് “ഗ്രീൻ കാർഡിന്” അപേക്ഷിക്കാം

അയർലണ്ടിന്റെ ബോർഡർ കൗണ്ടികളിലാണോ നിങ്ങൾ താമസിക്കുന്നത് ? അഥവാ … 2019 മാർച്ച് 29 ന് ബ്രെക്സിറ് പ്രാബല്യത്തിൽ വരുന്നതിനു ശേഷം നിങ്ങൾ നോർത്തേൻ അയർലണ്ടിലെയ്ക്കോ യുകെയിലേക്കോ വാഹനമോടിച്ച് പോകാൻ പദ്ധതിയിടുന്നുണ്ടോ? എങ്കിൽ ഐറിഷ്‌ ലൈസൻസ് കൊണ്ട് മാത്രം നിങ്ങൾക്ക് നോർത്തേൻ അയർലണ്ടിലും യുകെയിലും വാഹനം ഓടിക്കാൻ പറ്റില്ല.

മോട്ടോർ ഇൻഷുറൻസ് കമ്പനികൾ ഇഷ്യൂ ചെയ്യുന്ന ഗ്രീൻ കാർഡ് എന്ന് പേരിട്ടിരിക്കുന്ന കാർഡ് കൂടി ഉണ്ടെങ്കിൽ മാത്രമേ ബ്രെക്സിറ്റിനു ശേഷം യുകെയിലും നോർത്തേൻ അയർലണ്ടിലും വാഹനം ഓടിക്കാൻ പറ്റൂ.

നോർത്തേൻ അയർലണ്ടിലും യുകെയിലും വാഹനം ഓടിക്കാൻ തങ്ങളുടെ ഇൻഷുറൻസ് ബാധകമാണെന്ന് കാണിക്കുന്നതാണ് ഗ്രീൻ കാർഡ്. നാല് ലക്ഷത്തിലധികം ഗ്രീൻ കാർഡുകൾ മോട്ടോർ ഇൻഷ്വറൻസ് ബ്യൂറോ ഓഫ് അയർലൻഡ് (MIBI) വിവിധ മോട്ടോർ ഇൻഷുറൻസ് കമ്പനികൾക്കും ബ്രോക്കർസിനും അയച്ചു കൊടുത്തുകഴിഞ്ഞു.

മാർച്ച് ഒന്ന് (ഇന്ന്) മുതൽ ഇൻഷുറൻസ് കമ്പനികൾ ഇതിനുള്ള അപേക്ഷകൾ സ്വീകരിച്ചു തുടങ്ങും. യുകെയിലേക്ക് യാത്ര പ്ലാൻ ചെയ്യുന്നവർ ഒരു മാസം മുൻപെങ്കിലും ഗ്രീൻ കാർഡിന് അപേക്ഷിക്കണം എന്ന് ഇൻഷുറൻസ് കമ്പനികൾ പറയുന്നു. എങ്കിൽ മാത്രമേ നിങ്ങളുടെ പ്ലാൻ അനുസരിച്ചുള്ള ദിവസത്തിനു മുൻപ് ഗ്രീൻ കാർഡ് കൈയ്യിൽ കിട്ടുകയുള്ളൂ.

ഗ്രീൻ കാർഡുകൾ കുറഞ്ഞത് 15 ദിവസം വാലിഡിറ്റി ഉള്ളവയായിരിക്കും. നിലവിൽ ഉള്ള ഇൻഷുറൻസ് കാലാവധി തീരുന്നതുവരെ ആയിരിക്കും ഗ്രീൻ കാർഡിന് കിട്ടുന്ന പരമാവധി വാലിഡിറ്റി.

അതുകൊണ്ട് വൈകിക്കേണ്ട… ഇന്ന് തന്നെ നിങ്ങളുടെ വാഹന ഇൻഷുറൻസ് കമ്പനിയെ വിളിച്ച് ഗ്രീൻ കാർഡിനായി അപേക്ഷിച്ചോളൂ…. ഹാപ്പി ആൻഡ് സേഫ് ഡ്രൈവിംഗ്.

Sponsored

 

 

Share This News

Related posts

Leave a Comment