ആൽക്കഹോളിന് മിനിമം യൂണിറ്റ് പ്രൈസിംഗ് (എംയുപി) ഏർപ്പെടുത്താൻ ഐറിഷ് ഗവണ്മെന്റ്

മദ്യത്തിന് മിനിമം യൂണിറ്റ് പ്രൈസിംഗ് (എം‌യു‌പി) ഏർപ്പെടുത്താൻ സർക്കാർ തീരുമാനിച്ചു, ഇത് വിലകുറഞ്ഞ മദ്യം, ബിയർ, സ്പിരിറ്റ് എന്നിവയുടെ വില ആഴ്ചകൾക്കുള്ളിൽ വർദ്ധിപ്പിക്കുമെന്ന് ഗവണ്മെന്റ് അറിയിച്ചു.

മന്ത്രിസഭയിലെത്തിക്കാനിരിക്കുന്ന സർക്കാർ മെമ്മോയുടെ കോപ്പി പൊതുജനാരോഗ്യ മദ്യനിയമത്തിലെ സെക്ഷൻ 11 അനുസരിച്ച് മുന്നോട്ട് പോകാനുള്ള പദ്ധതികളുടെ രൂപരേഖ തയ്യാറാക്കുന്നു, ഇത് കുറഞ്ഞത് ഒരു ഗ്രാം മദ്യത്തിന് 10 സെനറ്റ് എന്ന കണക്കിലായിരിക്കും വില നിശ്ചയിക്കുക. ഇങ്ങനെ ഒരു മിനിമം പ്രൈസിങ് ഏർപെടുത്തുമ്പോൾ ഇപ്പോൾ ലഭ്യമാകുന്ന ചീപ്പ് ആൽക്കഹോളിനും വില വൻതോതിൽ വർദ്ധിക്കും. അതിനർത്ഥം ഇനിമുതൽ അയർലണ്ടിൽ ചീപ്പ് ആൽക്കഹോൾ എന്ന ഒരു ലെവൽ ഉണ്ടാക്കാകുവാനുള്ള സാധ്യത കുറവാണ്, കാരണം മിനിമം പ്രൈസിങ് ഏർപ്പെടുത്തിയാൽപിന്നെ ചീപ്പ് ആൽക്കഹോൾ എന്ന ഒരു തരം തന്നെ ഇല്ലാതാവുകയാണ് ചെയ്യുന്നത്.

Share This News

Related posts

Leave a Comment