60000 കുടുംബങ്ങൾക്ക് ഹോം കെയർ ടാക്‌സ് ക്രെഡിറ്റ് റീഫണ്ട് നഷ്ടപ്പെട്ടതായി നികുതി വിദഗ്ദ്ധർ വിലയിരുത്തുന്നു. ഒരു വർഷത്തെ ഹോം കെയർ ടാക്‌സ് ക്രെഡിറ്റ് എന്ന് പറയുന്നത് 1500 യൂറോ ആണ്. ഈ തുക ദമ്പതികൾക്കും സിവിൽ പാർട്ണർഷിപിൽ കഴിയുന്നവർക്കും ഒരുപോലെ അപേക്ഷിക്കാവുന്നതാണു. സാധാരണയായി കഴിഞ്ഞ നാലു വർഷത്തെ വരെ ടാക്‌സ് റീഫണ്ട് ഒരുമിച്ചു ചെയ്യാൻ സാധിക്കുന്നു. ഇത്തരത്തിൽ 4000 യൂറോയിൽ അധികം തുക വാർഷിക മുല്യവര്ധിത നികുതിയിനത്തിൽ നമ്മുക്ക് തിരിച്ചു ലഭിക്കാൻ അപേക്ഷിക്കാവുന്നതാണ്. നിങ്ങളുടെ കുടുംബത്തിൽ 18 വയസിനു താഴെയും 65 വയസിനു മുകളിലുമായി ആശ്രിതർ ഉണ്ടെങ്കിൽ ഡിപെൻഡന്റ് എന്ന ഗണത്തിൽ പെടുത്തി മുല്യവര്ധിത ടാക്‌സ് റീഫണ്ടിനു അപേക്ഷിക്കാവുന്നതാണു. റെവന്യൂ കമ്മീഷൻ 2016 -ഇൽ പുറത്തുവിട്ട കണക്കു പ്രകാരം 85900 ആളുകൾക്ക് ടാക്‌സ് റീഫണ്ടായി ലഭിച്ച ആകെ തുകയാണ് 78 മില്യൺ , ഏതാണ്ട് 906 യൂറോ ഒരാൾക്ക് എന്ന തോതിൽ. കഴിഞ്ഞ ബഡ്ജറ്റ് പ്രകാരം ഹോം കെയർ ക്രെഡിറ്റ് 300 യൂറോയിൽ നിന്നും 1500 യൂറോയായി ഉയർത്തിയിരുന്നു എന്നാൽ നമ്മളിൽ പലരും വാർഷിക മുല്യവര്ധിത ടാക്‌സ് റീഫണ്ട് ചെയ്യാൻ മറന്നുപോകുകയോ അല്ലെങ്കിൽ അപേഷിക്കുകയോ ചെയ്തില്ലെങ്കിൽ എന്ത് മാറ്റമാണ് ഉണ്ടായതെന്ന് ടാക്‌സ് വിദഗ്ദ്ധർ അഭിപ്രായപ്പെടുന്നു. ആയതിനാൽ കഴിഞ്ഞ നാലുവർഷത്തെ ടാക്‌സ് റീഫണ്ടിനു അപേക്ഷിക്കാൻ ആരെങ്കിലും മറന്നുപോയിട്ടുണ്ടെങ്കിൽ ഉടനടി തന്നെ സ്വന്തമായോ അല്ലെങ്കിൽ ഒരു ടാക്‌സ് റീഫണ്ട് സ്പെഷ്യലിസ്റ്റിന്റെ സഹായത്തൊടെയോ നിങ്ങൾക്കു അവകാശപ്പെട്ട തുക നേടിയെടിക്കാവുന്നതാണ്. Irish Vanitha Special News.
ആയിരക്കണക്കിന് കുടുംബങ്ങൾക്ക് ഒരു വേനൽക്കാല അവധിക്ക് പണം കണ്ടെത്തുന്നതിന് തുല്യമായ വാർഷിക മുല്യവര്ധിത നികുതിയിളവ് നഷ്ടപ്പെട്ടു.
Share This News