അയർലൻഡ് ഹോളി ട്രിനിറ്റി സി എസ് ഐ ഇടവക വികാരിയും ഇടവകയുടെ പ്രതിനിധികളും,ആർച്ച്ബിഷപ്പ് ഓഫ് അർമ്മ യുടെ നേതൃത്വത്തിൽ പ്രവർത്തിക്കുന്ന പ്രൈമേറ്റ്സ് റഫറൻസ് ഗ്രൂപ്പ് സംഘടിപ്പിച്ച ഏത്നിക് ഡൈവേഴ്സിറ്റി Palm Sunday Service ൽ പങ്കെടുത്തു.
ഇടവക വികാരി റവ. ജെനു ജോൺ, ഈ സമിതിയിൽ ഒരു അംഗം കൂടിയാണ്. അയർലൻഡിലെ വർദ്ധിച്ചു വരുന്ന വംശീയ അനീതികളെ സംബോധന ചെയ്യുക എന്ന ഉദ്ദേശ്യത്തോടെയാണ് ഈ പ്രത്യേക ആരാധന പൊതു സമൂഹത്തിലേക്ക് പങ്കു വെക്കുന്നത്. ഈ വിഷയവുമായി ബന്ധപ്പെട്ടു റഫറൻസ് ഗ്രൂപ്പിലെ മറ്റൊരു അംഗത്തോടൊപ്പം റവ. ജെനു ജോണും ഇന്റർവ്യൂ ചെയ്യപ്പെട്ടു.
അയർലൻഡിലെ നാഷണൽ ടെലിവിഷൻ RTE ഈ ആരാധന ഹോശന്നാ ഞായറാഴ്ച (24 മാർച്ച്) ഐറിഷ് സമയം രാവിലെ 11 മണിക്ക് സംപ്രേക്ഷണം ചെയ്തു.
Share This News