അയർലണ്ടിൽ മാന്ദ്യം വീണ്ടും വരുമെന്ന് നൂറ് ശതമാനം ഉറപ്പിച്ച് പറഞ് NTMA ചീഫ്. നാഷണൽ ട്രെഷറി മാനേജ്മന്റ് ഏജൻസിയുടെ (NTMA) സി.ഇ.ഓ. ആണ് ഇക്കാര്യം പുറത്തു വിട്ടത്.
NTMA യുടെ ചീഫ് എക്സിക്യൂട്ടീവ് ഓഫീസറായ കോണോർ ഓ’കെല്ലിയാണ് കണക്കുകൾ നിരത്തി ഈ വിവരം പബ്ലിക് അക്കൗണ്ട്സ് കമ്മിറ്റിയോട് പറഞ്ഞത്. 90% വായ്പകൾക്കായി അന്താരാഷ്ട്ര നിക്ഷേപകരെ ആശ്രയിക്കുന്ന ഒരു ചെറിയ സമ്പദ്വ്യവസ്ഥയാണ് അയർലൻഡിന് ഉള്ളതെന്നും 205 ബില്യൺ യൂറോയുടെ വലിയ ദേശീയ കടമുണ്ട് എന്നും കോണോർ ചൂണ്ടിക്കാട്ടി.
അയർലണ്ടിൽ മാന്ദ്യത്തിന്റെ സാധ്യത 100% ആണ് എന്ന് കോണോർ ഉറപ്പിച്ചു പറയുന്നു. അയർലണ്ടിൽ “കടത്തിന്റെ പർവ്വതം” ഉണ്ട്, അത് നിലവിൽ 205 ബില്യൺ യൂറോയാണ്, ഇത് 2000 കളിലേതിനേക്കാൾ നാലിരട്ടി കൂടുതലാണ് എന്നും അദ്ദേഹം പറഞ്ഞു.
“ഒരു പർവ്വതത്തിൽ നിന്ന് ഇറങ്ങാൻ ഒരേയൊരു മാർഗ്ഗമേയുള്ളൂ, വളരെ സാവധാനത്തിലും വളരെ ശ്രദ്ധാപൂർവ്വവുമാണ് അത് ചെയ്യേണ്ടത്, കൂടാതെ ബദൽ മാർഗ്ഗങ്ങളൊന്നും എടുക്കാതിരിക്കുകയും പർവ്വതത്തിലേക്ക് തിരികെ പോകാതിരിക്കുകയും ചെയ്യുകയാണ് വേണ്ടത്. കടത്തിന്റെ വീക്ഷണകോണിൽ നിന്ന് അയർലൻഡ് നല്ല നിലയിലല്ല എന്നദ്ദേഹം ആവർത്തിച്ച് പറഞ്ഞു.
ഒരു ചില്ല് കൊട്ടാരമാണ് അയർലണ്ട് എന്ന് വേണം ഇതിൽ നിന്നും മനസിലാക്കാൻ.