കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് വളരെ വലിയ സാമ്പത്തിക വളർച്ചയാളാണ് അയർലണ്ടിലെ വീടുകൾക്ക് ഉണ്ടായിരിക്കുന്നത്. അയർലണ്ടിലെ വീടിന്റെ മൂല്യം പ്രതിദിനം 84 മില്ല്യൻ യൂറോ കൂടുന്നു എന്നാണ് പുതിയ റിപ്പോർട്ട് പറയുന്നത്.
അയർലണ്ടിലെ വീടുകളുടെ മൂല്യം 510 ബില്ല്യൺ യൂറോയാണ്. അതായത് പോയവർഷത്തേക്കാൾ 31 ബില്യൺ അഥവാ 6% വളർച്ചയാണ് ഈ വർഷം.
ഡബ്ലിനിൽ നിന്നും ആൾക്കാർ അകത്തേയ്ക്കുള്ള കൗണ്ടികളിലേയ്ക്ക് മാറി താമസിക്കാൻ തുടങ്ങിയതുമൂലം ഇന്നർ കൗണ്ടികളിലെ വീടുകളുടെയൂം വിലയിൽ വളർച്ച രേഖപ്പെടുത്തി.
ഡബ്ലിൻ 6ൽ ആണ് ഏറ്റവും വിലക്കൂടുതൽ. ശരാശരി 635,950 യൂറോയാണ് ഡബ്ലിൻ 6ലെ വീടുകളുടെ വില. സൗത്ത് ഡബ്ലിനിലെ ശരാശരി വില 608,549 യൂറോയാണ്.
ഏറ്റവും കൂടുതൽ വിലയുള്ളത് മൗണ്ട് മെറിയാനിലാണ്. ഇവിടുത്തെ ശരാശരി വില 854,000 യൂറോയാണ്.