കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ അയർലണ്ടിലെ പ്രൈവറ്റ് ഹോമുകളിൽ ആകെ 153 കോവിഡ് -19 ഔട്ട്ബ്രേക്കുകൾ ഉണ്ടായതായി ആരോഗ്യ സംരക്ഷണ നിരീക്ഷണ കേന്ദ്രം (എച്ച്പിഎസ്സി) അറിയിച്ചു. ഏപ്രിൽ 22 മുതൽ മെയ് 9 വരെ രാജ്യത്തുടനീളം പല ഇടങ്ങളിലായി 311 കോവിഡ് കേസുകളുടെ ഔട്ട്ബ്രേക്കാണ് ഉണ്ടായിട്ടുള്ളത്.
കോവിഡ്-19 ഔട്ട്ബ്രേക്കുകളെക്കുറിച്ചുള്ള കൂടുതൽ ഭയപ്പെടുത്തുന്ന കണക്കുകളിലൊന്ന് അയർലണ്ടിലെ സ്കൂളുകളിൽ സംഭവിച്ചതാണ്. കഴിഞ്ഞ ആഴ്ചയിൽ, സ്കൂളുകളുമായി ബന്ധപ്പെട്ട 61 ഔട്ട്ബ്രേക്കുകൾ ഉണ്ടായിട്ടുണ്ട്, ഇത് മുൻ ആഴ്ചയേക്കാൾ വളരെ കൂടുതലാണെന്ന് കണക്കുകൾ സൂചിപ്പിക്കുന്നു. ഇതേ കാലയളവിൽ 15 ഓളം ഔട്ട്ബ്രേക്കുകൾ കമ്മ്യൂണിറ്റി ട്രാൻസ്മിഷനുമായി ബന്ധപ്പെട്ട് ഉണ്ടായിട്ടുണ്ടെന്നും എച്ച്പിഎസ്‌സി അറിയിച്ചു. കൂടുതൽ പോസിറ്റീവ് കേസുകളുടെ ഔട്ട്ബ്രേക്കിന്റെ കണക്കെടുത്തുനോക്കിയാൽ, അയർലണ്ടിലെ നഴ്സിംഗ് ഹോമുകളെ സംബന്ധിച്ച് ഒരേയൊരു ഔട്ട്ബ്രേക്ക് മാത്രമേ ഉണ്ടായിട്ടുള്ളൂ, കാരണം നഴ്സിംഗ് ഹോമുകളിൽ കഴിയുന്ന ഭൂരിഭാഗം ആളുകൾക്കും വാക്സിനേഷൻ നൽകിയിട്ടുണ്ട്. എന്നാൽ അയർലണ്ടിലെ ദുർബലരായ ജനസംഖ്യയുടെ കാര്യത്തിൽ (Vulnerable Populations), ഈ ക്രമീകരണങ്ങളിൽ ആകെ 10 ഔട്ട്ബ്രേക്കുകൾ മാത്രമാണ് ഉണ്ടായിട്ടുള്ളതെന്ന് എച്ച്പിഎസ്‌സി അറിയിച്ചു. യാത്രക്കാരെ സംബന്ധിച്ചിടത്തോളം, വിമാന യാത്രയുമായി ബന്ധപ്പെട്ട മൂന്ന് ഔട്ട്ബ്രേക്കുകളും, മറ്റ് യാത്രയുമായി ബന്ധപ്പെട്ട 6 ഔട്ട്ബ്രേക്കുകളുമാണ് ഉണ്ടായിട്ടുള്ളത്.
മെയ് 10 തിങ്കളാഴ്ച വരെ മൊത്തം 1,882, 635 കോവിഡ് -19 വാക്സിനുകൾ അയർലണ്ടിൽ നൽകി. ഇതിൽ 1,376, 583 വാക്സിനുകളുടെ ആദ്യ ഡോസും 506,052 സെക്കൻഡ് ഡോസ് കോവിഡ് വാക്സിനും ഉൾപ്പെടുന്നു.