ലൈറ്റ് ബൾബുകളുടെ അയർലണ്ടിലെ ആദ്യത്തെ റീട്ടെയിൽ ഡ്രോൺ വിതരണം സോളസ് പൂർത്തിയാക്കി. ഐറിഷ് ലൈറ്റിംഗ് കമ്പനിയായ സോളസ് ഒരു ഐറിഷ് ഷോപ്പിലേക്ക് ആദ്യമായി ലൈറ്റ് ബൾബുകൾ വിതരണം ചെയ്യുന്ന റീട്ടെയിൽ ഡ്രോൺ പൈലറ്റ് ചെയ്തു.
നിയന്ത്രിത സാഹചര്യങ്ങളിൽ ഡ്രോൺ ഡെലിവറി പരീക്ഷണം സോളസ് പൈലറ്റ് ചെയ്തു, കോ. മയോയിലെ വെസ്റ്റ്പോർട്ടിലെ കാവനാഗ് ഗ്രൂപ്പിന്റെ സൂപ്പർവാലു സ്റ്റോറിലേക്കാണ് ആദ്യ പരീക്ഷണ ഡെലിവറി ചെയ്ത് വിജയിച്ചത്. റീട്ടെയിൽ ഡെലിവറി നടത്താൻ ഡ്രോൺ സാങ്കേതികവിദ്യ ഉപയോഗിക്കുന്ന ആദ്യത്തെ ലൈറ്റിംഗ് കമ്പനിയാണിത്.
സോളസിന്റെ പ്രീമിയം എക്സ്ക്രോസ് ഫിലമെന്റ് എൽഇഡി ശ്രേണിയിൽ നിന്നുള്ള 30 LED ബൾബുകൾ ഈ പരീക്ഷണ വിതരണനത്തിൽ അവർ എത്തിച്ചു കൊടുത്തു. തികച്ചും നല്ല കണ്ടിഷനിൽ യാതൊരുവിധ പരിക്കുകളോടും കൂടാതെ ഇത് ചെയ്യാൻ കമ്പനിക്ക് സാധിച്ചു, അതും പറഞ്ഞിരുന്ന സമയത്തിന് മുൻപുതന്നെ.
ഇത് വാണിജ്യാടിസ്ഥാനത്തിൽ തുടരാൻ നിയമ നടപടികൾ ഒരു വിലങ്ങു തടിയാണ്. എന്നാൽ ഡ്രോൺ ഡെലിവെറിയുടെ ഭാവി വിദൂരത്തല്ല എന്ന് വേണം മനസിലാക്കാൻ.