അയര്‍ലണ്ടില്‍ റിപ്പോര്‍ട്ട് ചെയ്തത് 514 പുതിയ കേസുകള്‍. ഒപ്പം രണ്ട് മരണം കൂടി സ്ഥിരീകരിച്ചു. ഇതില്‍ 259 പുരുഷന്മാരും 248 സ്ത്രീകളും ഉള്‍പ്പെടുന്നു. 45 വയസ്സിനു താഴയുള്ളവരാണ് രോഗം ബാധിച്ചവരിലധികവും 75% ത്തോളം ആളുകള്‍ 45 വയസ്സിന് താഴെയാണ്.
പുതുതായി രോഗം ബാധിച്ചവരുടെ ശരാശരി പ്രായം 28 വയസ്സാണ്. രണ്ടു മരണങ്ങള് കൂടി സ്ഥിരീകരിച്ചതോടെ ഇതുവരെയുള്ള ആകെ മരണങ്ങള് 4,921 ആയി . ഇതുവരെ കോവിഡ് ബാധിച്ചവരുടെ ആകെ എണ്ണം 2,52,809 ആണ്. ആരോഗ്യവകുപ്പാണ് ഈ കണക്കുകള്‍ പുറത്ത് വിട്ടത്. 116 പേര് ആശുപത്രികളിലുണ്ട് ഐസിയുവില്‍ കഴിയുന്നവരുടെ എണ്ണം 31 ആണ്.
ആളുകള്‍ ജാഗ്രതയോടെ തന്നെ മുന്നോട്ട് പോകണമെന്നും ലോക്ഡൗണിലെ ഇളവുകള്‍ പരമാവധി ശ്രദ്ധിച്ചെ ഉപയോഗപ്പെടുത്താവൂ എന്നും ആരോഗ്യ മന്ത്രി സ്റ്റീഫന്‍ ഡോണ്‍ലി മുന്നറിയിപ്പ് നല്കി.