അതിർത്തി പ്രദേശത്ത് പട്രോളിംഗ് നടത്തുന്നതിനുള്ള പുതിയ ഗാർഡ സായുധ പിന്തുണാ യൂണിറ്റ് തയ്യാറായിക്കഴിഞ്ഞു. കാവൻ-മോനാഘനിൽ ഇന്ന് ഈ സായുധ സേന പ്രവർത്തനം ആരംഭിക്കും.
പുതിയ അംഗങ്ങൾക്ക് പൂർണ്ണ പരിശീലനം ലഭിക്കുന്നതുവരെ മറ്റ് സായുധ സഹായ യൂണിറ്റുകളിൽ നിന്ന് സ്റ്റാഫിനെ എടുക്കുന്നതാണ് എന്ന് ഗാർഡ കമ്മീഷണർ അറിയിച്ചു.
ബ്രെക്സിറ്റിനു മുന്നോടിയായി മാത്രമല്ല ഈ നീക്കം. ബോർഡർ പ്രദേശങ്ങളിൽ നടക്കുന്ന നിരവധി ക്രിമിനൽ പ്രവർത്തികൾ കുറയ്ക്കുന്നതിനും കൂടിയാണ് പുതിയ പട്രോളിങ് ടീമിനെ വിന്യസിച്ചിരിക്കുന്നത്.