അതിസുന്ദരിയായി മഞ്ജു വാരിയർ

മോഹൻലാലിൻറെ 2020 ൽ പുറത്തിറങ്ങാനിരിക്കുന്ന ചിത്രം മരക്കാറിൽ മഞ്ജു വാരിയർ എത്തുന്നത് അതിസുന്ദരിയായി. മഞ്ജു അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ പേര് സുബൈദ. മോഹന്‍ലാല്‍ നായകന്‍ ആകുന്ന ചിത്രത്തിൽ
അദ്ദേഹത്തിന്റെ മകൻ പ്രണവ് മോഹന്‍ലാല്‍, സംവിധായകൻ പ്രിയദർശൻറെ മകൾ കല്യാണി പ്രിയദര്‍ശന്‍, ഫാസില്‍, സുനില്‍ ഷെട്ടി, അര്‍ജുന്‍, പ്രഭു, കീര്‍ത്തി സുരേഷ്, സുഹാസിനി തുടങ്ങി വൻ താരനിര അണിനിരക്കുന്നു.

ആദ്യമായിട്ടാണ് മഞ്ജു വാരിയർ പ്രിയദർശന്‍ ചിത്രത്തിൽ അഭിനയിക്കുന്നത്. മോഹന്‍ലാലിന്റെ ചെറുപ്പകാലമാണ് പ്രണവ് ഈ സിനിമയിൽ ചെയ്യുന്നത്. നായിക മഞ്ജു വാരിയരുടെ ചെറുപ്പം ചെയ്യുന്നത് പ്രിയദർശന്റെ മകൾ കല്യാണി പ്രിയദര്‍ശന്‍.

ഒടിയന് ശേഷം മഞ്ജു വാരിയർ വീണ്ടും മോഹൻലാലിന് നായികയായി എത്തുന്നു. പ്രിയദർശന്‍ ചിത്രത്തിൽ ആദ്യമായി മഞ്ജു അഭിനയിക്കുന്നു എന്ന പ്രത്യേകതയുമുണ്ട്.

Share This News

Related posts

Leave a Comment