ഹ്രസ്വകാല വാടകക്കാരെ പിടിക്കാൻ ഡബ്ലിൻ സിറ്റി കൗൺസിൽ

പുതിയ ചട്ടങ്ങൾ അവഗണിക്കുന്ന ഹ്രസ്വകാല ലെറ്റുകൾ ഉള്ള ആളുകളെ നിയന്ത്രിക്കാൻ ഡബ്ലിൻ സിറ്റി കൗൺസിൽ ഒരുങ്ങുന്നു. ഇതിനായി പ്രാദേശിക അതോറിറ്റി കൂടുതൽ ഉദ്യോഗസ്ഥരെ കൊണ്ടുവരുന്നു.

Airbnb പോലുള്ളവർ അവരുടെ സൈറ്റുകളിലെ പരസ്യം പരിശോധിക്കാൻ നിർബന്ധിതരാണ്. ഡബ്ലിനിൽ മാത്രം 7,500 ലധികം Airbnb പ്രോപ്പർട്ടികൾ ഉണ്ടെന്നാണ് കണക്ക്. വീടുകളും അപ്പാർട്മെന്റുകളും വാടകയ്ക്ക് എടുത്ത് Airbnb പോലുള്ള വെബ്സൈറ്റുകൾ വഴി പ്രസിദ്ധീകരിച്ച് അധികലാഭം ഉണ്ടാക്കുന്നവരെ പിടിക്കാനാണീ പുതിയ നീക്കം. ഇത് മൂലം ആവശ്യക്കാർക്ക് വീടുകൾ ലഭിക്കാത്ത അവസ്ഥയാണുള്ളതെന്ന് പരാതികൾ ഉയരുന്നുണ്ടത്രേ. എന്നാൽ Airbnb പോലുള്ള വമ്പൻ കമ്പനികളുടെ ബിസിനസ്സ് നഷ്ടപ്പെടുത്തികൊണ്ടുള്ള ഒരു നടപടി വളരെ ശ്രദ്ധിച്ച് മാത്രമേ കൗൺസിലിനും ചെയ്യാൻ സാധിക്കൂ.

പുതിയ നിയമങ്ങളുടെ ഭാഗമായി, വാടക സമ്മർദ്ദ മേഖലകളിലെ വർഷം മുഴുവനുമുള്ള ഹ്രസ്വകാല വാടക നിരോധിച്ചിരുന്നു. 90 ദിവസത്തിൽ കൂടുതൽ ഹ്രസ്വകാല അടിസ്ഥാനത്തിൽ വാടകയ്ക്ക് എടുക്കുന്ന വസ്തുവകകൾക്ക് പ്ലാനിങ് പെർമിഷൻ ആവശ്യമാണ്. അതേസമയം അതിൽ കുറവ് കാലത്തേയ്ക്ക് വാടകയ്ക്ക് എടുക്കുന്നവർക്ക് ഇളവുകൾ ആവശ്യമാണ്. പൊതുജനങ്ങളിൽ നിന്നുള്ള പരാതികളനുസരിച്ചാണ് പുതിയ നടപടികൾ കൈക്കൊള്ളാനായി സിറ്റി കൗൺസിൽ ഒരുങ്ങുന്നത്. ഇതിനായി അടുത്ത മാസം അവസാനത്തോടെ 12 അധിക ജോലിക്കാരെ നിയമിക്കുമെന്ന് പ്രാദേശിക അതോറിറ്റി അറിയിച്ചു. ഇത് പാലിക്കാത്തവർ പിടിക്കപ്പെട്ടാൽ ക്രിമിനൽ നടപടി നേരിടേണ്ടിവരും.

 

Share This News

Related posts

Leave a Comment