“സ്വോഡ്സ്” കേന്ദ്രമാക്കി പ്രവർത്തിക്കുന്ന സ്വോഡ്‌സ് ക്രിക്കറ്റ് ക്ലബ് ഈ വർഷത്തെ ലീഗ് മത്സരങ്ങൾക്കുള്ള പരിശീലനം ആരംഭിച്ചു. 2011 സ്ഥാപിതമായ ക്രിക്കറ്റ് ക്ലബ് 2012 ഒരു ടീമുമായി തുടങ്ങി, 2019 -ഓടെ 3 ടീമുകളാണ് ക്രിക്കറ്റ് ലെൻസ്റ്റർ ലീഗ് മത്സരങ്ങളിൽ പങ്കെടുത്തത്. ഈ വർഷം 4 ടീമുകളാണ് Cricket Leinster ലീഗ് മത്സരങ്ങള്ക്ക് പങ്കെടുക്കുന്നത്. കൂടാതെ ഈ വര്‍ഷം ആദ്യമായി 18 വയസ് വരെയുള്ളവരുടെ യൂത്ത് ടീമും ലീഗിൽ മത്സരിക്കുന്നുണ്ട്. ഒപ്പം ഡെവലപ്പ്മെന്റ് ടീമും ലീഗ് മത്സരങ്ങളിൽ പങ്കെടുക്കും.
ലീഗ് ഡിവിഷൻ – 7 ടീം ക്യാപ്റ്റൻ: എബിൻ പൈവ
ലീഗ് ഡിവിഷൻ – 13 ടീം ക്യാപ്റ്റൻ: ബിൽസൺ കുരുവിള
ലീഗ് ഡിവിഷൻ – 16 ടീം ക്യാപ്റ്റൻ: ശ്രീജിത്ത് എസ്. നായർ
ഭൂരിപക്ഷവും മലയാളികൾ കളിക്കുന്ന ടീം ആണ് സ്വോഡ്സ് ക്രിക്കറ്റ് ക്ലബ്.ക്ലബിന്റെ കഴിഞ്ഞ വർഷത്തെ ഭാരവാഹികൾ ഈ വർഷവും തുടരും.
സെക്രട്ടറി: സാജു ജോൺ
പ്രസിഡന്റ്: ജോർജ്ജ് കെ. ജോർജ്ജ്
ട്രെഷറർ: ഫിവിൻ തോമസ്
ജോയിന്റ് സെക്രട്ടറി: പ്രിജിൻ ജോയ്
മാനേജർ: റോയ് മാത്യു
ഫിൻഗാൾ കൗണ്ടി കൗൺസിൽ , ക്രിക്കറ്റ് ലെൻസ്റ്റർ എന്നിവയുടെ സഹകരണത്തോടെയും മാർഗ്ഗ നിർദ്ദേശങ്ങളോടെയുമാണ് ക്ലബ് പ്രവർത്തിക്കുന്നത്. കോവിഡ് പ്രോട്ടോകോൾ പാലിച്ചാണ് പരിശീലനവും, മത്സരങ്ങളും നടക്കുക. ഡോണബേറ്റിലെ ന്യൂ ബ്രിഡ്ജ് പാർക്കിലാണ് ക്ലബിന്റെ ഹോം ഗ്രൗണ്ട്.
ക്ലബിൽ ചേർന്ന് കളിക്കാൻ താല്പര്യമുള്ളവർ ബന്ധപ്പെടണമെന്ന് ഭാരവാഹികൾ അറിയിച്ചു.
18 വയസിൽ താഴെ ഉള്ളവർക്കുള്ളവർക്കുള്ള ക്രിക്കറ്റ് പരിശീലനവും ക്ലബ് നടത്തുന്നുണ്ട്. ക്രിക്കറ്റ് പഠിക്കാനും പരിശീലിക്കാനും താത്പര്യമുള്ള കുട്ടികളുടെ മാതാപിതാക്കളും ദയവായി ബന്ധപെടുക.
സാജു ജോൺ: 0892043433
പ്രിജിൻ ജോയ്: 0899837169