“സ്റ്റേ ആൻഡ് സ്പെൻഡ്‌ ടാക്സ് ഇൻസെന്റീവ്” അറിയേണ്ടതെല്ലാം

2020 ഒക്ടോബർ 1 നും 2021 ഏപ്രിൽ 30 നും ഇടയിൽ വാങ്ങിയ താമസം, ഭക്ഷണം, ലഹരിപാനീയങ്ങൾ (Qualifying Expenditure എന്നറിയപ്പെടുന്നു) എന്നിവയ്ക്ക് ടാക്സ് ബാക്ക് ക്ലെയിം ചെയ്യാൻ പുതിയ ‘Stay and Spend scheme’ നിങ്ങളെ അനുവദിക്കുന്നു.

 ‘Stay & Spend Tax Credit’ ലോഗോ നോക്കിക്കൊണ്ട് ഒരു ബിസിനസ്സ് ഈ പദ്ധതിയിൽ പങ്കെടുക്കുന്നുണ്ടോയെന്ന് നിങ്ങൾക്ക് പരിശോധിക്കാം അല്ലെങ്കിൽ Revenue’s list of qualifying service providers വഴിയും നിങ്ങൾക്ക് പരിശോധിക്കാം.

കൂടുതൽ വിവരണങ്ങൾ:

  • Qualifying Expenditure ആയി നിങ്ങൾ ഒരു ഇടപാടിൽ കുറഞ്ഞത് 25 യൂറോ ചെലവഴിക്കുകയും രസീത് റവന്യൂയിൽ സമർപ്പിക്കുകയും വേണം.
  • നിങ്ങൾ ഒരു Jointly-assessed Married Couple ആണെങ്കിൽ നിങ്ങൾക്ക് ആകെ 625 യൂറോ അഥവാ 1,250 യൂറോ വരെ രസീതുകൾ സമർപ്പിക്കാം.
  • വരുമാനം ഒരാൾക്ക് 125 യൂറോ വരെ അഥവാ JOintly-assessed Married Couple-സിന് 250 യൂറോ വരെ ഇൻകം ടാക്സ് ക്രെഡിറ്റ് നൽകും.

നിങ്ങൾക്ക് താഴെ പറയുന്ന കാര്യങ്ങളിൽ എക്സ്പെൻസസ്  ക്ലെയിം ചെയ്യാൻ കഴിയും:

  • Failte Ireland registered accommodation, including hotels, guest houses, B&Bs, self-catering, caravan parks, camping parks and holiday camps.
  • Food and non-alcoholic drink – served in a café, restaurant, hotel or pub.

Takeaway food, Alcoholic drinks, Drinks (either alcoholic or non-alcoholic) served without food or amounts below €25 താഴെയുള്ള തുകകളിൽ നിങ്ങൾക്ക് ചെലവ് ക്ലെയിം ചെയ്യാൻ കഴിയില്ല.

സ്കീം ലഭിക്കുന്നതിന് നിങ്ങൾ ഒരു ‘താമസസ്ഥലത്ത്’ ആയിരിക്കേണ്ടതില്ല. Qualifying Expenditure-കളുടെ നിർവചനം പാലിക്കുകയാണെങ്കിൽ നിങ്ങളുടെ പ്രദേശത്ത് നിങ്ങൾ നൽകിയ ചെലവുകൾക്കായി നിങ്ങൾക്ക് ക്ലെയിം ചെയ്യാനും കഴിയും.

താമസിച്ചതിനും താമസച്ചെലവ്-വഹിച്ചതിനും നിങ്ങളുടെ ക്ലെയിം തെളിയിക്കാൻ നിങ്ങളുടെ കൈവശം രസീതുകൾ ഉണ്ടായിരിക്കണം.

നിങ്ങൾക്ക് രണ്ട് ഘട്ടങ്ങളായി ക്ലെയിം ഉന്നയിക്കാൻ കഴിയും:

  1. Submit your receipts to Revenue using the Revenue Receipts Tracker mobile app or using the receipts tracker service in Revenue’s myAccount.
  1. Make an electronic claim for Stay and Spend tax credit through your Income tax return – Form 12 in myAccount (if you are a PAYE taxpayer) or Form 11 in ROS (if you are self- employed).
Share This News

Related posts

Leave a Comment