സ്പിനാച് – സെലേറി സൂപ്പ്

പാചകം സമയം: 15 – 25 മിനിറ്റ്

പാചക നിർദ്ദേശങ്ങൾ

ഒരു വലിയ ചീനച്ചട്ടിയിൽ ഒലിവ് എണ്ണ ചൂടാക്കുക. എന്ന നാന്നായി ചൂടായതിനു ശേഷം സവാള, വെളുത്തുള്ളി എന്നിവ ചേർത്ത് 5 മിനുട്ട് നേരം വഴറ്റുക 5 മിനുട്ട്. സവാള മൃദുവും ഒരു സ്വർണ്ണനിറവും ആവുന്നവരെ വഴറ്റുക. എന്നിട്ട് സെലേറി അതിൽ ചേർക്കുക. ശേഷം 5 മിനുട്ട് കൂടി വഴറ്റുക.

ആവശ്യത്തിന് തിളച്ച വെള്ളം ഒഴിക്കുക. 15 മിനുട്ട് നേരം മീഡിയം ചൂടിൽ സൂപ്പ് വേവിക്കുക. അല്ലെങ്കിൽ സെലറി മൃദുവാകുന്നത് വരെ. എന്നിട്ട് സൂപ്പിലേക്ക് ചീര (സ്പിനാച്ച്) ചേർത്ത് നന്നായി ഇളക്കുക.

തീയിൽ നിന്ന് ചീനച്ചട്ടി നീക്കം ചെയ്യുക. കൈകൊണ്ടു പ്രവർത്തിക്കുന്ന ബ്ലെൻഡർ ഉപയോഗിച്ച് അടിച്ചെടുക്കുക. കൂടുതൽ രുചിക്കായി നിങ്ങൾക്ക് ആവശ്യമായവകൊണ്ട് താളിച്ചെടുക്കാം. താല്പര്യമെങ്കിൽ 200ml പാൽ ചേർത്ത് ചൂടാക്കാം.

ഒരു ബൗളിൽ സെർവ് ചെയ്യാം. ടോസ്സ്റ് ചെയ്ത ഹേസൽ നട്സ് സൈഡ് ആയി കഴിച്ചാൽ രുചിയേറും.

Share This News

Related posts

Leave a Comment