വീടുകളില്‍ കിറ്റുകളുപയോഗിച്ച് സ്വയം ചെയ്യുന്ന കോവിഡ് ടെസ്റ്റുകള്‍ക്കെതിരെ ആരോഗ്യ വകുപ്പ്. ‘ഡു യുവര്‍ സെല്‍ഫ്’ടെസ്റ്റ് കിറ്റുകള്‍ ഇന്നുമുതല്‍ ലിഡ്ല്‍ സൂപ്പര്‍ മാര്‍ക്കറ്റുകളില്‍ ലഭ്യമാകാന്‍ തുടങ്ങുന്ന സാഹചര്യത്തിലാണ് ആരോഗ്യവകുപ്പിന്റെ നിര്‍ദ്ദേശം. അഞ്ച് ടെസ്റ്റുകള്‍ ചെയ്യാന്‍ സാധിക്കുന്ന ഒരു കിറ്റിന് 25 യൂറോയാണ് വില. നിലവില്‍ ഓണ്‍ലൈനുകളില്‍ ഇതിന്റെ വില 50 യൂറോയോളമാണ്.
വിലക്കുറവില്‍ വിപണിയില്‍ കിറ്റുകള്‍ ലഭിക്കുമ്പോള്‍ കൂടുതല്‍ ആളുകള്‍ ഇത്തരത്തിലുള്ള ടെസ്റ്റിംഗ് രീതി തെരഞ്ഞെടുക്കാനുള്ള സാധ്യതയുള്ള സാഹചര്യത്തിലാണ് ആരോഗ്യ വകുപ്പിന്റെ മുന്നറിയിപ്പ്. ഗവണ്മെന്റ് അംഗീകൃത ടെസ്റ്റിംഗ് സെന്ററുകളില്‍ പോയി ടെസ്റ്റ് നടത്തുകയാണ് ഏറ്റവും കൃത്യതയാര്‍ന്ന റിസള്‍ട്ട് ലഭിക്കുവാന്‍ ഉപകരിക്കുന്നതെന്നും ആരോഗ്യ വകുപ്പ് പറയുന്നു.
ഒരു വ്യക്തിക്ക് വാങ്ങാവുന്ന കിറ്റുകളുടെ എണ്ണത്തില്‍ നിയന്ത്രണമുണ്ട്. ഇതുപയോഗിച്ച് മൂക്കില്‍ നിന്നും സാമ്പിള്‍ എടുത്ത് ഒരു വ്യക്തിക്ക് തന്നെ പരിശോധിക്കാവുന്നതാണ്. 15 മിനിറ്റിനുള്ളില്‍ത്തന്നെ ഫലമറിയുകയും ചെയ്യും.