വിശുദ്ധ സെബസ്ത്യാനോസിന്റെ തിരുനാൾ ജനുവരി 20

വിശുദ്ധ സഭയിൽ വിശുദ്ധ സെബസ്ത്യാനോസിന്റെ തിരുനാൾ ജനുവരി ഇരുപതാം തീയതി ആണല്ലോ ആചരിച്ചു വരുന്നത്. അതിനാൽ 2019 ജനുവരി 20 ഞായറാഴ്ച പ്രസ്തുത തിരുന്നാൾ ആഘോഷിക്കുവാൻ ആഗ്രഹിക്കുന്നു . നമ്മുടെ വിശ്വാസസമൂഹത്തിലെ എല്ലാവരെയും പ്രത്യേകമായി ഈ തിരുനാളിലേക്ക് ക്ഷണിക്കുന്നു. അന്നേദിവസം  Leixlip Our Lady  of Nativity ദേവാലയത്തിൽ വച്ച് ഉച്ചകഴിഞ്ഞ് 4 മണിക്ക് ആരാധനയും അതിനെത്തുടർന്ന് 4.30 ന് വിശുദ്ധ ബലിയും ഉണ്ടായിരിക്കുന്നതാണ് .വിശുദ്ധന്റെ  അനുസ്മരണാർത്ഥം ദിവ്യബലിക്കുശേഷം അമ്പ് എഴുന്നള്ളിപ്പ് ഉണ്ടായിരിക്കുന്നതാണ്. തദവസരത്തിൽ എല്ലാ സെബാസ്റ്റ്യൻ, സെബി ,ഡേവിസ് ,ദേവസി നാമധാരികളെ ആദരിക്കുന്നതും അവർക്കുവേണ്ടി പ്രാർത്ഥിക്കുന്നതും ആയിരിക്കും.

ഒരു കാലത്ത് നമ്മുടെ നാട്ടിലെ പഞ്ഞം, പട, വസന്ത തുടങ്ങിയവയിൽ നിന്ന് മോചനം ലഭിക്കാനായി വിശുദ്ധ സെബാസ്ത്യാനോ സിനോട് പൂർവികർ പ്രാർത്ഥിച്ചിരുന്നതായി നമുക്കറിയാമല്ലോ. നമ്മുടെ മാനസികവും ശാരീരികവുമായ മാറാരോഗങ്ങൾ മാറ്റുവാൻ മനമുരുകി വിശുദ്ധന്റെ മാധ്യസ്ഥം നമുക്ക് തേടാം. ഏവരെയും ജനുവരി 20 ഞായറാഴ്ച ഉച്ചകഴിഞ്ഞ് 4 മണിക്ക് Leixlip  Our Lady  of Nativity ദേവാലയത്തിലേക്ക് ദൈവാനുഗ്രഹങ്ങൾ സ്വന്തമാക്കുവാൻ പ്രത്യേകം ക്ഷണിക്കുന്നു .

സ്നേഹപൂർവ്വം

Fr. Clement, Fr. Rajesh & Fr. Roy.

Share This News

Related posts

Leave a Comment