വില്പനയ്ക്ക് ശേഷം ബീക്കൺ ഹോസ്പിറ്റൽ ആദ്യമായി ലാഭത്തിലായി

വിൽപ്പനയ്ക്ക് ശേഷമുള്ള ആദ്യത്തെ ലാഭം ബീക്കൺ ഹോസ്പിറ്റൽ രേഖപ്പെടുത്തി. കഴിഞ്ഞ വർഷം ഡബ്ലിനിലെ ബീക്കൺ ഹോസ്പിറ്റൽ ആദ്യമായി പ്രവർത്തന ലാഭം രേഖപ്പെടുത്തി. ശതകോടീശ്വരൻ വ്യവസായി ഡെനിസ് ഓബ്രിയന്റെ ഉടമസ്ഥതയിൽ ബീക്കൺ ഹോസ്പിറ്റൽ വന്നതിനുശേഷമുള്ള ആദ്യാലാഭമാണിത്.

2017 ൽ 1.3 മില്യൺ യൂറോയുടെ പ്രവർത്തന നഷ്ടം നേരിട്ട ബീക്കൺ 2018ൽ 3.1 മില്യൺ യൂറോയുടെ പ്രവർത്തന ലാഭം കൊയ്തു. വരുമാനം 18 ശതമാനം ഉയർന്ന് 103.9 മില്യൺ യൂറോയിൽ നിന്ന് 122.66 മില്യൺ യൂറോയായി ഉയർന്നതിനെത്തുടർന്നാണ് ഈ നേട്ടം കൈവരിക്കാൻ കഴിഞ്ഞത്.

199 ബഡ്ഡുകൾ ഉള്ള ഈ ഹോസ്പിറ്റലിൽ കൺസൾട്ടൻറുകൾ, നഴ്‌സുമാർ, ആരോഗ്യ പരിപാലന വിദഗ്ധർ എന്നിവരടക്കം 1,400 പേർ ജോലി ചെയ്യുന്നുണ്ട്.

Share This News

Related posts

Leave a Comment