ഫേസ്ബുക്ക് ‘ലൈക്കുകൾ’ മറയ്ക്കുന്നു

ഫേസ്ബുക്കിൽ ഓരോ പോസ്റ്റിനും ലഭിക്കുന്ന ഫേസ്ബുക്ക് “ലൈക്കുകളുടെ” എണ്ണം മറയ്ക്കാൻ ഒരുങ്ങി ഫേസ്ബുക്ക്. കൂടുതൽ ലൈക്കുകൾ ലഭിക്കാൻ വേണ്ടി ആളുകൾ പല കാര്യങ്ങൾ ചെയ്യുന്നത് പലരിലും സാമൂഹിക സമ്മർദ്ദം ഉണ്ടാക്കുന്നുവെന്ന കണ്ടെത്തലിനെത്തുടർന്ന് ഫേസ്ബുക്ക് ഓരോ പോസ്റ്റിനും ലഭിക്കുന്ന ടോട്ടൽ ലൈക്കുകളുടെ എണ്ണം പുബ്ലിക്ക് ആയി കാണിക്കുന്ന ഫീച്ചർ എടുത്തു കളയാൻ പോകുന്നു. പരീക്ഷണാടിസ്ഥാനത്തിൽ ഓസ്‌ട്രേലിയയിൽ ഇത് നടപ്പാക്കിതുടങ്ങി. പിന്നീട് ലോകമെമ്പാടും ഇത് നടപ്പിലാക്കാനാണ് തീരുമാനം.

ഇത് മറ്റുള്ളവരുടെ പോസ്റ്റുകളുടെ കാര്യത്തിലാണ്. എന്നാൽ ഓരോരുത്തരും ഇടുന്ന പോസ്റ്റുകൾക്ക് എത്ര ലൈക്സ് ഉണ്ടെന്ന് അകൗണ്ട് ഹോൾഡറിന് മാത്രം കാണുവാൻ സാധിക്കും.

ഓസ്‌ട്രേലിയയിൽ ഉള്ള അക്കൗണ്ട് ഉടമകൾക്ക് ഇന്ന് മുതൽ മറ്റ് ആളുകളുടെ പോസ്റ്റുകളിലെ പ്രതികരണങ്ങളുടെയും വീഡിയോകൾക്ക് എത്ര “വ്യൂസ്” ആയി എന്നും കാണുവാൻ സാധിക്കില്ല. പക്ഷേ അവരവരുടെ പോസ്റ്റുകൾക്കുള്ള പ്രതികരണങ്ങൾ കാണാൻ ഇപ്പോഴും കഴിയും.

Share This News

Related posts

Leave a Comment