ഡബ്ലിനിൽ അനധികൃത കേറ്ററിംഗ് നടത്തി ‘പണി കിട്ടി’ മലയാളികൾ

2023 ജനുവരി 07 ശനിയാഴ്ച ഡബ്ലിനിൽ നടന്ന ഒരു മലയാളി അസോസിയേഷനിൽ വിളമ്പിയ ഭക്ഷണത്തിൽ ഫുഡ് പോയ്‌സൺ അടിച്ച് നിരവധി പേർ. ഈ സംഭവത്തിൽ പുലിവാല് പിടിച്ചിരിക്കുകയാണ് ഈ മലയാളി അസോസിയേഷനും ഭക്ഷണം വിളമ്പിയ കേറ്ററിംഗ് ലൈസൻസ് ഇല്ലാത്ത ടീംസും.

സംഭവത്തെത്തുടർന്ന് Environmental Health Officer-ന് പരാതി ലഭിച്ചിട്ടുണ്ടെന്നാണ് അറിയാൻ കഴിഞ്ഞത്. തെളിയിക്കപ്പെട്ടു കഴിഞ്ഞാൽ ഭീമമായ തുക ഒരു പക്ഷെ ഈ ഭക്ഷണം വിളമ്പിയവർ നൽകേണ്ടി വന്നേക്കാം.

ചെറിയ ലാഭത്തിനു വേണ്ടി ചെറുകിട കേറ്ററിങ്ങുകാരെ ആശ്രയിക്കുന്നവര്ക്കുള്ള ഒരു ഗുണപാഠമായി ഇതിനെ കാണാം. ഒരു പൊതു പരിപാടി നടത്തുമ്പോൾ ഇൻഷുറൻസ്, ലൈസൻസ്, പ്രൊഫെഷനലി ക്വാളിഫൈഡ് വർക്കേഴ്സ് തുടങ്ങിയവയുള്ള കേറ്ററിംഗ് കമ്പനികളെ ആശ്രയിക്കുന്നത് ഇപ്പോഴും നന്നായിരിക്കും.

Share This News

Related posts

Leave a Comment