ഗോൾവേ ഇന്ത്യൻ കൾച്ചറൽ കമ്മ്യൂണിറ്റി (ജിഐസിസി) സംഘടിപ്പിക്കുന്ന ഓണാഘോഷം സെപ്റ്റംബർ 14 ശനിയാഴ്ച രാവിലെ 10 മണി മുതൽ വൈകിട്ട് 06 മണി വരെ ഗോൾവേ സോൾട്ഹില്ലിലെ ലെഷർലാൻഡിൽ വച്ച് നടക്കും.
പാട്ടും, ഡാൻസും, വിവിധയിനം മത്സരങ്ങളും രുചിയേറിയ ഓണസദ്യയുമടക്കം അവിശ്വസനീയമായ വിനോദത്തിനുള്ള ഒരു ദിവസമായിരിക്കും ഈ വർഷത്തെ ഓണാഘോഷം എന്ന് ജിഐസിസി ഭാരവാഹികൾ അറിയിച്ചു.
ടിക്കറ്റുകൾക്കും കൂടുതൽ വിവരങ്ങൾക്കും താഴെ കൊടുത്തിരിക്കുന്ന നമ്പറുകളിൽ ബന്ധപ്പെടുകയോ ഓൺലൈനായി ടിക്കറ്റുകൾ എടുക്കുന്നതിന് ഇവിടെ ക്ലിക്ക് ചെയ്യുകയോ ചെയ്യാം.
089 487 1183
087 776 5728
087 645 5253
087 944 3373
089 234 8132
087 321 3265