ആരോഗ്യ വകുപ്പ് ഇന്ന് 859 കോവിഡ് -19 കേസുകൾ കൂടി റിപ്പോർട്ട് ചെയ്തു. സ്ഥിരീകരിച്ച കേസുകളുടെ എണ്ണം 56,108 ആയി.
നാല് മരണങ്ങൾ കൂടി. അയർലണ്ടിൽ ഇതോടെ മൊത്തം 1,882 കോവിഡ് -19 മരണങ്ങൾ.
ഇന്ന് ഉച്ചകഴിഞ്ഞ് 315 കോവിഡ് -19 രോഗികൾ ആശുപത്രിയിലായിരുന്നു, അതിൽ 37 പേർ ഐസിയുവിലാണ്.
ഇന്ന് അറിയിച്ച കേസുകളിൽ 415 പുരുഷന്മാരും 441 സ്ത്രീകളുമാണ്. 62% പേർ 45 വയസ്സിന് താഴെയുള്ളവരാണ്.
ഇന്നത്തെ കേസുകളുടെ ശരാശരി പ്രായം 35 വയസ്സാണ്.
കേസുകളുടെ നില ഡബ്ലിനിൽ 192, കോർക്കിൽ 148, ഡൊനെഗലിൽ 58, ഗാൽവേയിൽ 55, മോനാഘനിൽ 54, ശേഷിക്കുന്ന 21 കൗണ്ടികളിലായി 352 കേസുകൾ വ്യാപിച്ചു.
വടക്കൻ അയർലണ്ടിൽ കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ ആറ് കോവിഡ് -19 മരണങ്ങളും 923 പുതിയ വൈറസ് കേസുകളും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ടെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു.
ആകെ മരണസംഖ്യ 645 ആണ്. വടക്കൻ അയർലണ്ടിൽ മൊത്തം 33,209 കേസുകൾ സ്ഥിരീകരിച്ചു.