അയർലണ്ടിൽ ഇന്ന് 591 കോവിഡ് -19 കേസുകൾ കൂടി ആരോഗ്യ വകുപ്പ് സ്ഥിരീകരിച്ചു. ഇതോടെ മൊത്തം കേസുകളുടെ എണ്ണം 64,046 ആയിരിക്കുകയാണ്.
കൊറോണ വൈറസുമായി ബന്ധപ്പെട്ട മൂന്ന് മരണങ്ങളും ഇന്ന് റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ഇതോടെ മൊത്തം മരണങ്ങളുടെ എണ്ണം അയർലണ്ടിൽ 1933 ആയി തുടരുന്നു.
ഇന്ന് 38 പേരെയാണ് കൊറോണ വൈറസുമായി ബന്ധപ്പെട്ട് ICU-വിൽ പ്രവേശിപ്പിച്ചിരിക്കുന്നത്. അയർലണ്ടിൽ കേസുകളുടെ എണ്ണം ക്രമാതീതമായി വർദ്ധിക്കുന്നു, എന്നാൽ മരണങ്ങളുടെ കണക്കെടുത്താൽ ചില ദിവസങ്ങളിൽ കുതിച്ചുകയറ്റം ചില ദിവസങ്ങളിൽ താഴ്ച എന്ന രീതിയിലാണ്. Level-5 നിയന്ത്രണങ്ങൾ തുടരുന്നതിൽ പുരോഗമനമുണ്ടോ എന്ന് ചോദിച്ചാൽ ഇപ്പോഴത്തെ അവസ്ഥയിൽ ഒന്നും പറയാൻ കഴിയില്ല എന്നതാണ് വാസ്തവം.