കോവിഡ് -19-മായി ബന്ധപ്പെട്ട രണ്ട് മരണങ്ങൾ കൂടി ആരോഗ്യവകുപ്പ് സ്ഥിരീകരിച്ചു. മൊത്തം മരണങ്ങളുടെ എണ്ണം 1,915 ആയി. 552 പുതിയ വൈറസ് കേസുകളും രേഖപ്പെടുത്തിയിട്ടുണ്ട്. ഇത് അയർലണ്ടിൽ രേഖപ്പെടുത്തിയ മൊത്തം കേസുകളുടെ എണ്ണം 62,002 എന്ന കണക്കിലേക്കെത്തിക്കുന്നു.
ഇന്ന് ഉച്ചകഴിഞ്ഞ് 330 കോവിഡ് -19 രോഗികളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇവരിൽ 47 പേർ ICU-വിൽ ചികിത്സയിലാണ്.
ഇന്ന് അറിയിച്ച കേസുകളിൽ 275 പുരുഷന്മാരും 275 സ്ത്രീകളുമാണ് ഉള്ളത് .
63% പേർ 45 വയസ്സിന് താഴെയുള്ളവരാണ്.
ഇന്നത്തെ 173 കേസുകൾ ഡബ്ലിനിലാണ്. കോർക്കിൽ 86 ഉം ലിമെറിക്കിൽ 40 ഉം ഡൊനെഗലിൽ 30 ഉം ബാക്കി 223 കേസുകളും മറ്റുള്ള കൗണ്ടികളിലായി വ്യാപിച്ച് കിടക്കുന്നു.
അയർലണ്ടിലെ 14 ദിവസത്തെ ‘നാഷണൽ ഇൻസിഡന്റ് റേറ്റ്’ ഒരു ലക്ഷം ആളുകൾക്ക് 253.5 ആയി കുറഞ്ഞു.