കോവിഡ് : പോലീസിന്റെ പ്രത്യേക അധികാരങ്ങള്‍ നവംബര്‍ വരെ നീട്ടി

കോവിഡുമായി ബന്ധപ്പെട്ട് നിയന്ത്രണങ്ങള്‍ കര്‍ശനാക്കുന്നതിന്റെ ഭാഗമായി പോലീസിന് നല്‍കിയിരുന്ന പ്രത്യേക അധികാരങ്ങള്‍ നവംബര്‍ മാസം വരെ നീട്ടി. മന്ത്രിസഭാ യോഗത്തിന്റേതാണ് തീരുമാനം. ജൂണ്‍ 9 വരെയായിരുന്നു നിലവില്‍ ഈ പ്രത്യേക അധികാരങ്ങളുടെ കാലാവധി. പ്രത്യേക നിയമഭേദഗതി പ്രകാരമാണ് ഇത് നവംബര്‍ 9 വരെ നീട്ടിയത്. ആവശ്യസാഹചര്യമുണ്ടായാല്‍ നവംബര്‍ മുതല്‍ മൂന്നുമാസത്തേയ്ക്ക് കൂടി പ്രത്യേക അധികാരങ്ങള്‍ നീട്ടി നല്‍കുവാനുള്ള വകുപ്പും നിയമഭേദഗതിയിലുണ്ട്.

മാസ്‌ക് വെയ്ക്കാത്തവരില്‍ നിന്നും പിഴ ഈടാക്കുക,,കൂട്ടം കൂടുന്ന ആളുകള്‍ക്കെതിരെ നടപടിയെടുക്കുക, കൂട്ടംകൂടല്‍ നിയന്ത്രിക്കുക,യാത്രാ നിയന്ത്രണങ്ങള്‍ കൃത്യമയായി പാലിക്കുന്നുണ്ടെന്ന് ഉറപ്പ് വരുത്തുക, ക്വാറന്റൈന്‍ ലംഘിക്കുന്നവര്‍ക്കെതിരെ നടപടിയെടുക്കുക. എന്നിവയും പോലീസിന് കോവിഡിന്റെ ഭാഗമായി നല്‍കിയ പ്രത്യേക അധികാരങ്ങളില്‍ ഉള്‍പ്പെടുന്നു. കോവിഡ് നിയന്ത്രണത്തിന്റെ ഭാഗമായി സര്‍ക്കാര്‍ നല്‍കുന്ന നിര്‍ദ്ദേശങ്ങള്‍ ജനങ്ങള്‍ പാലിക്കുന്നുണ്ടെന്ന് ഉറപ്പ് വരുത്തേണ്ടതും പോലീസിന്റെ അധികാരപരിധിയില്‍ വരുന്നതാണ്.

പോലീസിന്റെ അധികാരങ്ങള്‍ നീട്ടി നല്‍കിയതുകൊണ്ട് നിയന്ത്രണങ്ങള്‍ നവംബര്‍വരെയുണ്ടാകുമെന്നല്ല അര്‍ത്ഥമാക്കുന്നതെന്നും കോവിഡ് സാഹചര്യങ്ങള്‍ക്കമുസരിച്ച് നിയന്ത്രണങ്ങളില്‍ ഇളവും കാര്‍ക്കശ്യവും ഉണ്ടാകാമെന്നും സര്‍ക്കാര്‍ വൃത്തങ്ങള്‍ വ്യക്തമാക്കി.

Share This News

Related posts

Leave a Comment