ആരോഗ്യ വകുപ്പ് 329 പുതിയ കോവിഡ് -19 കേസുകൾ ഇന്നലെ റിപ്പോർട്ട് ചെയ്തു. കൂടാതെ, കോവിഡ് -19 സ്ഥിരീകരിച്ച 8 പേർ കൂടി മരിച്ചതായി നാഷണൽ പബ്ലിക് ഹെൽത്ത് എമർജൻസി ടീം അറിയിച്ചു. ഇതോടെ കോവിഡ് -19 ബാധിച്ച് മരിച്ചവരുടെ എണ്ണം ഇപ്പോൾ 2,134 ആയി, ഇതുവരെ മൊത്തം 76,776 വൈറസ് കേസുകൾ സ്ഥിരീകരിച്ചു.
ഇന്നലെ അറിയിച്ച കേസുകളിൽ;
162 പുരുഷന്മാർ / 166 സ്ത്രീകൾ ആണുള്ളത്.
64% പേർ 45 വയസ്സിന് താഴെയുള്ളവരാണ്
ഇന്നലത്തെ കേസുകളിൽ ഡബ്ലിനിൽ 86 കേസുകൾ റിപ്പോർട്ട് ചെയ്തു. 41 ലൂത്തിലും ഡൊനെഗലിൽ 34 ഉം ലിമെറിക്കിൽ 25 ഉം 17 കിൽഡയറിലും ബാക്കി 126 കേസുകൾ മറ്റ് 20 കൗണ്ടികളിലായി വ്യാപിച്ചുകിടക്കുന്നു.
ഇന്നലെ ഉച്ചയോടെ ഏകദേശം 196 കോവിഡ് -19 രോഗികളെയാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്, ഇതിൽ 31 പേർ ഐസിയുവിൽ ചികിത്സയിലാണ്.