കെറി, കോർക്ക്, ക്ലോറി എന്നിവിടങ്ങളിൽ പതിനായിരത്തിലേറെ വീടുകൾക്ക് വൈദ്യുതി നഷ്ടപ്പെട്ടു. അയർലണ്ടിലെ തെക്ക് പടിഞ്ഞാറൻ ചുഴലിക്കാറ്റിനെത്തുടർന്ന് കൊടുങ്കാറ്റു 150 കിലോമീറ്ററിൽ എത്തുമെന്ന് പ്രതീക്ഷിക്കപ്പെടുന്നു.ക്ലെയറിലും കെറിയിലും കാലാവസ്ഥാ റെഡ് അലെർട് പ്രെഖ്യാപിച്ചിരിക്കുന്നു. കാലാവസ്ഥ മുന്നറിയിപ്പിന്റെ ഏറ്റവും ഉയർന്ന കാലാവസ്ഥ വ്യതിയാനമാണ് ഇത്. ശക്തമായ കാറ്റ് തുടരുകയാണെകിൽ വൈദ്യുതി പലയിടങ്ങളിലും കണക്ഷൻ വിച്ഛേദിക്കാൻ സാധ്യത ഉണ്ട് എന്ന് ഇ.എസ്ബി അറിയിക്കുന്നു. കെറി, കോർക്ക്, ഷാനൺ എയർപോർട്ടുകളിൽ വിമാനങ്ങൾ റദ്ദാക്കിയിട്ടുണ്ട്. ക്ലെയറിലും കെറിയിലും ജനങ്ങൾ പരമാവധി വീടുകകളിൽ കഴിയണമെന്നു, അവശ്യമില്ലാത്ത യാത്ര ഒഴിവാക്കണമെന്നും നിർദ്ദേശിക്കപ്പെട്ടിട്ടുണ്ട്. കെറിയിലും കോർക്ക്യിലുമുള്ള പതിനായിരം വീടുകൾക്ക് വൈദ്യുതി കണക്ഷൻ നഷ്ടപ്പെട്ടിട്ടുണ്ട് ഇനിയും കൂടുതൽ കണക്ഷൻ നഷ്ടപ്പെടുമെന്ന് പ്രതീക്ഷിക്കപ്പെടുന്നു.തെക്ക് പടിഞ്ഞാറൻ കൊടുങ്കാറ്റ് ഹന്നയുടെ ഉഗ്രകോപത്തിൽ തെക്കൻ പടിഞ്ഞാറ് കെറിയിലും, ക്ലേർ, വെസ്റ്റ് കോർക് എന്നിവടങ്ങളിൽ ഡസൻ കണക്കിന് മരം കാറ്റിൽ നിലപതിച്ചു.രാത്രി 9 മണി മുതൽ 11 മണി വരെയാണ് കാറ്റ് അതി വേഗതയിൽ ആഞ്ഞടിക്കാൻ സാധ്യത.വലിയ തോതിലുള്ള അവശിഷ്ടങ്ങൾ റോഡിലേക്കു വീണു ഗതാഗതം തടസപ്പെട്ടിട്ടുണ്ട്. എല്ലാവരും ജാഗരൂഗരായിരിക്കുക.
കൊടുങ്കാറ്റ് ഹന്നാ: പതിനായിരത്തിലധികം വീടുകൾക്ക് വൈദ്യുതിയില്ല, സ്റ്റാറ്റസ് റെഡ് അലർട്ട്. വിമാനങ്ങൾ റദ്ദാക്കി.
Share This News