ഡിസ്പ്ലേ പൊട്ടിപ്പോയ ഐഫോണുകൾ ശരിയാക്കുന്നതിനായി ആപ്പിൾ ഫോണുകളുടെ ഭാഗങ്ങൾ, ഉപകരണങ്ങൾ, റിപ്പയർ ഗൈഡുകൾ എന്നിവ സ്വതന്ത്ര ഷോപ്പുകളിൽ വിൽക്കാൻ തുടങ്ങുമെന്ന് ആപ്പിൾ അറിയിച്ചു. അമേരിക്കയിലാവും ഇത് ആദ്യമായി തുടങ്ങുക. പിന്നീട് മറ്റ് രാജ്യങ്ങളിലേക്കും വ്യാപിപ്പിക്കും. ഈ വിധത്തിൽ സാദാരണ ഔട്ലെറ്റുകളിൽ നന്നാക്കുന്ന ഫോണുകൾക്ക് കമ്പനിയുടെ വാറന്റി ലഭിക്കുകയും ചെയ്യും. ഇത് സാധാരണക്കാർക്ക് കേടായ ഐഫോണുകൾ ചെറിയ തുകയ്ക്ക് റിപ്പർ ചെയ്യാൻ അവസരമൊരുക്കും.
ഐഫോണിന്റെ അടുത്ത വേർഷൻ ഐഫോൺ 11 ഉടനെ വിപണിയിലെത്തും എന്നാണു അറിയുന്നത്. അടുത്തിടെ അമേരിക്കയിൽ ആപ്പിൾ കാർഡ് പുറത്തിറക്കിയിരുന്നു. പേയ്മെന്റ് സർവീസ് ആയ മാസ്റ്റർകാർഡ് ആണ് ആപ്പിളിന്റെ പുതിയ ആപ്പിൾ കാർഡ്. ഇത് തികച്ചും സുരക്ഷിതമാണെന്ന് കമ്പനി അവകാശപ്പെടുന്നു.