അയർലണ്ടിൽ 200 ഓളം തൊഴിലവസരങ്ങളുമായി “ടിക് ടോക്ക്”

അടുത്ത മൂന്ന് മാസത്തിനുള്ളിൽ അയർലണ്ടിൽ 200 പേരെ കൂടി നിയമിക്കാൻ ടിക് ടോക്ക് പദ്ധതിയിടുന്നു.

ചൈനീസ് സോഷ്യൽ മീഡിയ കമ്പനി Tik-Tok 2021-ന്റെ തുടക്കത്തിൽ തങ്ങളുടെ ജീവനക്കാരുടെ എണ്ണം 1,100 ആയി എത്തിക്കാനുള്ള പദ്ധതികൾ പ്രഖ്യാപിച്ചു – ജനുവരിയിൽ വെറും 20 പേർക്കായിരുന്നു ടിക് ടോക് തൊഴിൽ നൽകിയത്.  പുതിയ കണക്കുകൾ പ്രകാരം ഓരോ മാസവും ലോകമെമ്പാടും 850 ദശലക്ഷത്തോളം ആളുകൾ ടിക് ടോക് ഉപയോഗിക്കുന്നു, അതിൽ 100 ദശലക്ഷം ആളുകൾ യൂറോപ്യൻ രാജ്യങ്ങളിൽ നിന്നുള്ളവരാണ്.

വ്യത്യസ്ത ഫിൽട്ടറുകളും ബാക്കിംഗ് ട്രാക്കുകളും ഉൾക്കൊള്ളുന്ന ഹ്രസ്വ (Short) വീഡിയോകൾ ഡെവലപ്പ് ചെയ്യാനും ഷെയർ ചെയ്യുവാനും ടിക് ടോക്ക് ഉപഭോക്താക്കൾക്ക് അവസരമൊരുക്കുന്നു, കൂടാതെ നാല് വർഷം മുമ്പ് സമാരംഭിച്ചതിനുശേഷം നാടകീയമായ വളർച്ച ആസ്വദിക്കുകയും കൈവരിക്കുകയും ചെയ്തു ടിക് ടോക്ക്. ഈ വർഷം ആദ്യം ടിക് ടോക്ക് ഡബ്ലിനിൽ ഇഎംഇഎ ട്രസ്റ്റും സേഫ്റ്റി ഹബും സ്ഥാപിച്ചതിന് ശേഷമാണ് ഇന്നത്തെ പ്രഖ്യാപനം. 420 മില്യൺ യൂറോയുടെ നിക്ഷേപത്തിന്റെ ഭാഗമായി അയർലണ്ടിലെ ആദ്യത്തെ യൂറോപ്യൻ ഡാറ്റാ സെന്റർ അടിസ്ഥാനമാക്കുമെന്ന് ഓഗസ്റ്റിൽ ടിക് ടോക് പ്രഖ്യാപിച്ചിരുന്നു.

കോറോണയുടെ ഇന്നത്തെ സാഹചര്യത്തിൽ പുതിയ തൊഴിൽ അവസരങ്ങൾ ടിക് ടോക് അയർലണ്ടിൽ സൃഷ്ടിക്കുന്നതിനെ സ്വാഗതം ചെയ്ത് ഐറിഷ് ഗവണ്മെന്റും.

Share This News

Related posts

Leave a Comment